സൂറിച് : ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് എട്ടാം തീയതി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള വനിതകളുടെ അവകാശങ്ങള്‍, സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനുമായി വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിച്ചുവരുന്നത്. വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രോവിന്സിന്റെ വനിതാ ഫോറം മാർച്ച് എട്ടാം തിയതി […]
ആഗോളസഭയ്ക്ക് കരുത്തും കരുതലുമായി ദൈവമുയർത്തികൊണ്ടിരിയ്ക്കുന്ന, യൂറോപ്പിൽ സുവിശേഷത്തിന്റെ പുതുവസന്തം വിരിയിക്കുന്ന ശാലോം ശുശ്രൂഷകളുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനോടനുബന്ധിച്ചു് സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ഓസ്ട്രിയ, ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ വാരാന്ത്യ ധ്യാനശുശൂഷകൾ ക്രമീകരിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ടു ദിവസത്തെ റെസിഡെൻഷ്യൽ ധ്യാനം ‘ശാലോം ടുഗെതർ ‘ 2022 ഒക്ടോബർ 15 , 16 തിയതികളിൽ സ്വിറ്റ്സർലണ്ടിലെ ഒബ്വാൾഡൻ പ്രവിശ്യയിലുള്ള ബെതാനിയെൻ ക്ളോസ്റ്ററിൽ വച്ച് നടക്കും. സ്വിറ്റ്സർലൻഡിൻ്റെ വിശുദ്ധൻ – സെൻ്റ് നിക്കോളാസിന്റെ ജന്മസ്ഥലവും പ്രമുഖ തീർത്ഥാടന കേന്രവുമായ […]
സ്വിറ്റസർലണ്ടിൽ സൂറിച്ചിൽ താമസിക്കുന്ന വിൻസെന്റ് മാടൻറെ പിതാവ് വറീത് ഹോർമിസ് മാടൻ നിര്യാതനായി.മഞ്ഞപ്രയിലുള്ള സ്വവസതിയിൽ വെച്ച് ഇന്നലെ (06 .02 ) യാണ് അന്തരിച്ചത് .പരേതന് 86 വയസ്സായിരുന്നു . സംസ്കാരകർമ്മങ്ങൾ ഒൻപതാം തിയതി ശനിയാഴ്ച രാവിലെ പത്തുമണിക്ക് മഞ്ഞപ്ര,മേരിഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽവെച്ചു നടത്തപ്പെടുന്നതാണ് . മക്കൾ -വിൻസെന്റ് മാടൻ ,ഡെയ്സി തേരമ്പിള്ളി ,ആനി സേവിയർ കൊച്ചുമുട്ടം ,റെജി റോയ് നമ്പ്യാപറമ്പിൽ ,ലിജി ഫ്രാൻസിസ് കുറുക്കൻകുന്നേൽ . കൊച്ചുമക്കൾ -മേഖാ ,ലേഖ ,വർഷാ മാടൻ ,സാം […]