കലാമേളയുടെ മത്സരങ്ങളിൽ കാലങ്ങളായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരു ഗ്രൂപ്പിനെ പ്രധിനിധീകരിച്ചുകൊണ്ടാണീ ലേഖനം ഞാൻ എഴുതുന്നത്.. അതുപോലെ ഈ മേള പ്രസ്ഥാനത്തിലെ ഒരംഗവുമാണ് ഞാൻ …പ്രസ്ഥാനവേദികളിൽ ഇത് പറയാനോ ,പറഞ്ഞാൽ പ്രയോജനമോ ഇല്ലാത്തതിനാലാണ് ,അംഗങ്ങളും പൊതു ജനങ്ങളും അറിയാനായി ചിലതു കുറിക്കുന്നത് . കഴിഞ്ഞവർഷം മേളക്ക് ശേഷം വിനു ജോസെഫിനുവേണ്ടി പ്രസിദ്ധീകരിച്ച ലേഖനത്തെ പ്രതി സംഘടനയിലെ തീവ്രവാദികൾ ഇപ്പോൾ ഈ സൈറ്റ് അടച്ചുപൂട്ടിക്കുമെന്നും,വാട്ട്സ്ആപ് ഗ്രൂപ് വഴി ഏറാന്മൂളികളെകൊണ്ട് വ്യക്തിഹത്യ നടത്തുവാൻനോക്കിയും ,ഭീഷണിപ്പെടുത്തിയിട്ടും അതിലൊന്നും കൂസാതെ നിലകൊള്ളുകയും ,സത്യത്തിനുവേണ്ടി വീണ്ടും വീണ്ടും തൂലിക ചലിപ്പിക്കുകയും , ഈ ലേഖനം പ്രസിദ്ധീകരിക്കും എന്ന് ഉറപ്പു തരുകയും ചെയ്‌ത ഇതിന്റെ എഡിറ്റോറിയൽ ബോഡിക്കു ആദ്യമേ നന്ദി . പതിവുപോലെ രണ്ടുദിവസമായി നടത്തിയ കലയുടെ മാമാങ്കമെന്നു പറയുന്ന കലാമേളയ്ക്ക് തിരശീല വീണു (ഴ്ത്തി )….മേള അങ്ങനെയങ്ങു കഴിഞ്ഞു എന്ന് പറയുന്നതാവും ശരി . പതിവുപോലെ ട്രോഫി കിട്ടിയവർ സന്തോഷത്തോടെയും ,അതുപോലെ ട്രോഫി കിട്ടാത്തവർ നിരാശയോടെയും വീട്ടിലേക്കു മടങ്ങി ,കലാകുരുന്നുകൾ അടുത്ത് കലാമേളക്ക് വേണ്ടി കാത്തിരിക്കുവാനും തുടങ്ങിയിരിക്കുന്നു ..ഈ പ്രതിഭാസമുണ്ടാകും എന്ന് സംഘാടകർക്ക് നന്നായി അറിയാം . പതിവുപോലെ സമ്മാനദാനത്തിലെ ഏറ്റ കുറച്ചിലുകളെപ്പറ്റി മാതാപിതാക്കൾ ചെറുതായി കുശുകുശുത്തു,അത് കാര്യമാക്കുന്നില്ല . ഇതിനുപിന്നിൽ കഷ്ടപ്പെട്ട കലാമേള കമ്മിറ്റി അംഗങ്ങളെ നമ്മുക്ക് നന്ദിയോടെ സ്മരിക്കാതിരിക്കാൻ വയ്യ. നന്ദിയും നമോവാകവും ..ഗുരോ സ്‌തുതി . ഇതൊക്കെ ആണെങ്കിലും കുറച്ചു കാര്യങ്ങൾ പൊതു ജനങ്ങളെ , ഹേയ് ഒന്നുമല്ലെങ്കിലും ഈ അവാർഡ് സംഘടനയിലെ , അതിന്റെ അംഗങ്ങൾ എങ്കിലും അറിയണ്ടേ കുറെ കാര്യങ്ങൾ ഇല്ലേ ? യഥാർത്ഥ വസ്തുതകൾ മലയാളിസമൂഹത്തിലെ പത്തു ശതമാനം ആളുകൾക്ക് മാത്രമേ അറിയൂ എന്നുള്ളതാണ് സത്യം . അപ്പോ ഞാനൊന്നു ഈ മേളയുടെ പിന്നാമ്പുറങ്ങൾ വഴി നിങ്ങളുമായി ഒരു യാത്ര നടത്തിയാലോ ?പതിവുപോലെ കൊട്ടി ഘോഷിച്ച അവാർഡിയൻ നടത്തിയ പതിനഞ്ചിനു മുകളിലത്തെ രാജ്യാന്തര മേളയായിരുന്നു ഇക്കഴിഞ്ഞ ആഴ്ച അരങ്ങേറിയത്. അയൽ രാജ്യങ്ങളിലെ മലയാളി മത്സരാർത്ഥികൾ കൂടാതെ ,കുറച്ചുകൂടി മേച്ചിൽപ്പുറങ്ങൾ തേടി കലൈജ്ഞരുടെ നാട്ടുകാരും കൂടാതെ ഹിന്ദി ഭൂമിയിൽ നിന്നുമുള്ള മത്സരാർത്ഥികൾകൂടി എത്തിയതോടെ സംഗതിക്കു കൊഴുപ്പായി ..പത്തു ചില്ലറ എങ്ങിനെ കൂടുതൽ തടയും എന്നും നമ്മൾ നോക്കണമല്ലോ .. മാമാങ്കം ഒൻപതരയ്ക്ക് തുടങ്ങുമെന്ന് പറഞ്ഞെങ്കിലും കലാമത്സരങ്ങൾ തുടങ്ങിയപ്പോൾ ഏകദേശം രണ്ടു മണിയായി.അതിന്റെ കാരണം ജഡ്‌ജസിന്റെ അയൽ രാജ്യത്തുനിന്നുമുള്ള തലേദിവസത്തെ പറക്കും തളിക ക്യാൻസൽ ആയിയെന്നാണ്.എല്ലാ മണിക്കൂറിലും ഇടതടവില്ലാതെ പറക്കും തളിക ഇങ്ങോട്ടുള്ളപ്പോൾ കാപണത്തിന്റെ ലാഭത്തിനു വേണ്ടി പതിവിനു വിപരീതമായി രണ്ടു മണി വരെ കുട്ടികളെ താമസിപ്പിച്ചതിൽ എന്ത് ന്യായീകരണമാണുള്ളത് . ഒൻപതുമണിതൊട്ട് ഹാളിൽ വന്നിരിക്കുന്ന മത്സരാർഥികൾ ഒരുങ്ങിക്കെട്ടി കാത്തിരുന്നത് സമയം അഞ്ചു മണിക്കൂറോളം ആണ്. പരാധികളോ പരിഭവങ്ങളോ ആർക്കും ഉണ്ടായില്ല കേട്ടോ .മാസങ്ങളോളം ഉള്ള കഠിനാദ്ധാനത്തിന്റെ, അത് പ്രകടിപ്പിക്കാനുള്ള സ്റ്റേജ് ആണല്ലോ മുന്നിൽ . പങ്കെടുക്കുന്ന മുഴുവൻ ആളുകൾക്കും ട്രോഫി കിട്ടില്ലായെന്ന നന്നായി അറിഞ്ഞിട്ടും,പഠിച്ച കലാവിരുന്ന് പ്രകടിപ്പിക്കാനുള്ള വേദിയായി കരുതി,ഉച്ച ഭക്ഷണംപോലും കഴിക്കാതെ ആ കുരുന്നുകൾ കാത്തുകെട്ടിനിന്നു.ഇതിന്റെ മേലാളന്മാരാണെകിൽ സമ്മതിക്കുമോ ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ കാത്തുകെട്ടിനിന്നതുപോലെ ക്ഷമയോടെ നിൽക്കുവാൻ ? ഈ വർഷത്തെ കലാമേളയുടെ രെജിസ്ട്രേഷൻ ചാർജ് ആണ് രസകരം .ഇതൊക്കെ കമ്മിറ്റിക്കാർക്കു വളരെ നിസ്സാരമായിരുന്നു.ഒരു മത്സരാർത്ഥി ഒരു ഡാൻസ് ഐറ്റം പങ്കെടുക്കണമെങ്കിൽ പതിനഞ്ചു ഫ്രാങ്ക് രെജിസ്ട്രേഷൻ ഫീ ആയി കൊടുക്കണം.(ഒന്നോർക്കണേ.കഴിഞ്ഞ വർഷം ആദ്യം രജിസ്റ്റർ ചെയുന്ന ഒരു ഐറ്റംത്തിനു പത്തു ഫ്രാങ്കും പിന്നെ വരുന്ന ഐറ്റംങ്ങൾക്ക് അഞ്ചു ഫ്രാങ്കും ഉണ്ടായിരുന്നുള്ളു. മേളയുടെ ചരിത്രത്തിൽ,ചിട്ടയോടും അച്ചടക്കത്തോടും, ഭംഗിയായി നടന്ന ഒരു കലാമേളയും ആയിരുന്നു. തീർന്നില്ല ഡാൻസിന്റെ ജഡ്ജസ് എല്ലാവരുംതന്നെ നാട്ടിൽനിന്നും ആയിരുന്നു.എന്നിട്ടും കഴിഞ്ഞവർഷം കലാമേളയുടെ ലാഭം മാന്യ അംഗങ്ങൾക്ക് അറിയാവുന്നതാണ് .ആശ്വാസം ഉണ്ട് കേട്ടോ.പാട്ടിനും പ്രസംഗത്തിനും പത്തു ഫ്രാങ്കെ മേടിച്ചോള്ളൂ .വിരോധാഭാസമെന്നു പറയട്ടെ വനിതാ നവോത്ഥാനം പറയുന്ന സംഘടനയുടെ , വളരെ നന്നായി നടത്തപ്പെട്ട കഴിഞ്ഞ മേളയുടെ സംഘാടക ആ സ്ഥാനത്തു നിന്നും രാജി വെക്കുകയും അതിനെ തുടർന്ന് സംഘടനയുടെ ആശയവിനിമയത്തിനുള്ള ഗ്രൂപ്പ് തന്നെ നിർത്തലാക്കുകയും ചെയേണ്ട ഗതികേടുവന്ന അവാർഡ് സംഘടനാ പ്രവാസലോകത്തു തന്നെ വേറെയുണ്ടാവില്ല . ഇതെഴുതുന്നതു ട്രോഫി കിട്ടാത്തതിലുള്ള അവരുടെ. വിഷമം അല്ല. മറിച് ഇവിടെ നടക്കുന്ന സത്യം പൊതുജനം അറിയണം. ഓരോ സംഘടനയും വളർന്ന് മുന്നോട്ടാണ് പോകേണ്ടത്. അല്ലാതെ കമ്മിറ്റിയുടെ കാലാവധികഴിയുമ്പോൾ ആ സംഘടന ഇല്ലാതാക്കാനുള്ള ശ്രമം അല്ലാ ചെയ്യേണ്ടത്. short film ജനപ്രിയം അവാർഡ് ആയതുകൊണ്ട് വൈകുന്നേരങ്ങളലിൽ ആണ് വോട്ടിംഗ് ന് ഇടുന്നത്. പതിവിലും വിരുദ്ധമായി ഉച്ചക്ക് നടത്തി. ഷോർട് ഫിലിം ആയി ബന്ധമുള്ള ആളുകൾക്കു പങ്കെടുക്കാനോ വോട്ടിംഗ് നടത്താനോ സദ്യച്ചില്ല. എവിടെപ്പോയി നിങ്ങളുടെ നീതിബോധം? നോട്ടീസിൽ മുഴുവനും പരസ്യം മാത്രമേയുള്ള. കലാമേളയുടെ rules & regulatios കൊടുത്തിട്ടില്ല. രെജിസ്ട്രേഷൻ ഫീയുടെ കാര്യം പറഞ്ഞിട്ടില്ല. ഇവിടെയൊന്നും കണ്ടില്ലല്ലോ നിങ്ങളുടെ നീതി? 10000 ഫ്രാങ്ക് sponsorship കൊണ്ടുതന്നൽ ഫീ വേണ്ടായെന്ന് പറയാൻ ആരെങ്കിലും കലാമേള നടത്താൻ ആവശ്യപെട്ടിട്ടുണ്ടോ? ഇവിടെയുള്ള ആരെങ്കിലും പറഞ്ഞിട്ടാണോ കലാമേള നടത്തുന്നത്.നിങ്ങൾക്കു ആള് കളിക്കാൻവേണ്ടി നിങ്ങൾ ഉണ്ടാക്കിയതല്ല. എംബസിയുൾപ്പെടെയുള്ളവരുടെ, ആവശ്യത്തിലേറെ sponsorship കിട്ടിയിട്ടും ഈ കുരുന്നുകളുടെ കൈയിൽനിന്നും വീണ്ടും പിടിച്ചുവാങ്ങിയിട്ടു വേണോ നിങ്ങൾക് വലിയ ആളാവാൻ? കലാമേളയുടെ കണക്ക് നിങ്ങൾ ആരെയെങ്കിലും പബ്ലിക് നെ ബോദ്യപെടുത്തുന്നുണ്ടോ? നിങ്ങൾക്കു പണമാണ് വേണ്ടത്? അല്ലാതെ ഇവിടെത്തെ രണ്ടാം തലമുറയുടെ കലാപരമായ കഴിവുകളെ വളർത്താനുള്ള വേദിയല്ലനിങ്ങൾ ഒരുക്കുന്നത്? നാട്ടിലും കലോത്സവം ഒക്കെ ഇഷ്ടം പോലെ നടക്കുന്നുണ്ട്. അവരൊന്നും ഒരു രെജിസ്ട്രേഷൻ ഫീ വാങ്ങിയിട്ടല്ല. വാങ്ങരുതെന്ന് ആരും പറയില്ല. തരാനും ഇവിടെയുള്ളവർ റെഡി ആണ്. പക്ഷെ കഴുത്തറുത്തു വാങ്ങരുത്. ഇവിടെ വേറെയും സംഘടനകളില്ലേ? പല സംഘടനകളും മത്സരങ്ങൾ നടത്തുന്നുണ്ട്. ഓണവും കലാമേളയുമൊക്കെയായി( എൻട്രി ഫീ ,കിയോസ്ക് & ഫുഡ്)ഇവിടത്തെ ആളുകൾ വർഷം തോറും നിങ്ങൾക്കുതരുന്ന ഫ്രാങ്കിന്റെ കണക്ക് ഒന്നെഴുതിക്കൂട്ടിനോക്കു. എന്നിട്ടുമതി ഈ പാവം ജനങ്ങളോടുള്ള നിങ്ങളുടെ ഈ ധിക്കാരം. പിന്നെ ഒരു മത്സര ഗ്രൂപ്പിന്……..എട്ടു പേരുള്ള ഗ്രൂപ്പാണെങ്കിൽ 120 ഫ്രാങ്ക് . ഒന്ന് ഇരുന്നു ചിന്തിക്കണേ……എഴുതി തന്ന നിയമങ്ങൾ ഒന്ന് നോക്കിപോയി. അതിലങ്ങു എഴുതിയിട്ടുണ്ട് 6 items, ഗ്രൂപ്പ് ഉൾപ്പെടെ ഒരാൾക്ക് പങ്കെടുക്കാമെന്ന്. അഞ്ചും പത്തും ആയി ഓരോ ഗ്രൂപ്പിൽ മത്സരാർഥികൾ… അങ്ങനെ പത്തോളം സിനിമാറ്റിക് ഗ്രൂപ്പ് അങ്ങോട്ട് തകർത്തു. തീർന്നില്ല ക്ലാസിക്കൽ ഡാൻസ് ഗ്രൂപ്പും ഉണ്ടേ. അപ്പൊ മത്സരാർഥികളിൽ നിന്നും കിട്ടിയ വരുമാനം…ഹോ… രെജിസ്ട്രേഷൻ കാർഡ് വാങ്ങാൻ നിന്ന മാതാപിതാക്കൾ ഞെട്ടി തരിച്ചു നിന്നുപോയി…ചിലർക്ക് ബാങ്കിൽ പോകേണ്ടതായി വന്നുയെത്ര. ഒന്ന് ചോദിച്ചോട്ടെ? ഈ rules & regulations ൽ ഒരുപാട് കാര്യങ്ങൾ എഴുതിയിട്ടുണ്ടല്ലോ! ഈ രെജിസ്ട്രേഷൻ fee യുടെ കാര്യം മനഃപൂർവം അറിഞ്ഞു അങ്ങ് വിട്ടതാണല്ലേ സംഘാടകരെ ….അപ്പോ ചില മേലാളന്മാരോട് ഫീയുടെ കാര്യം സംസാരിച്ചപ്പോൾ ഒരു കാര്യം അവർക്കു മനസിലായി. എല്ലാവരെയും ഇമ്പോസിഷൻ എഴുതിക്കൊടുത്തു കാണാപാഠം പഠിച്ചിട്ടു വന്നു പറയുന്നതുപോലെ ഓരോരുത്തരും ഇങ്ങനെ പറഞ്ഞെത്രെ. അതായത് ഇതിന് നല്ല ചിലവുണ്ട്. ജഡ്ജസിനെ കൊണ്ടുവരണം, ഹാളിനു വാടകയുണ്ട്,കഴുകാനും വൃത്തിയാക്കാൻ വരുന്ന അന്യ സംസ്ഥാനക്കാരന് പൈസ കൊടുക്കണം… ഞങ്ങൾക്കൊക്കെ പ്രായമായി..നടത്തികൊണ്ട് പോകുന്നതിന്റെ ബുന്ധിമുട്ട് ഞങ്ങൾക്ക് അറിയൂ. ഒരു കാര്യം ചെയ്യു…നിങ്ങളൊരു പതിനായിരം ഫ്രാങ്ക് സ്‌പോൺസർഷിപ് കൊണ്ടുതാ എന്നാൽ ഫീ മേടിക്കാതിരിക്കാം.സോദരരെ ഈ ബുദ്ധിമുട്ട് കഴിഞ്ഞവർഷങ്ങളിൽ ഇല്ലായിരുന്നോ? ഇതിനെ പറ്റി ആരെങ്കിലും മേലാളന്മാരോട് സംസാരിച്ചാൽ നിനക്ക് സൗകര്യം ഉണ്ടെങ്കിൽ നിന്റെ കൊച്ചിനെ പങ്കെടുപ്പിച്ചാൽ മതി എന്നുള്ള രീതി ആയിരുന്നുയെന്നാണ് അറിഞ്ഞത്.അതായത് വേണ്ടങ്കിൽ “കടക്കൂ പുറത്തു ” എന്ന സംസ്‌കാരം .. അയ്യയ്യോ…കഴിഞ്ഞില്ല ചെലവ് ….വരുന്നു. അടുത്തത്. സ്വന്തം മക്കടെ പ്രോഗ്രാം കാണണോ, എങ്കിൽ വെറും മുപ്പതു ഫ്രാങ്ക് കൊടുത്ത ഒരാൾക്ക് ടിക്കറ്റ് രണ്ടു ദിവസത്തേക്ക്, ഇനി ഒരു ദിവസമേ നിങ്ങൾ വരുന്നുള്ളൂ എങ്കിൽ ഇരുപതു … അപ്പൊ… മനോഹരോ…എത്രയായി ഫ്രാങ്ക് പൊട്ടിച്ചത്. ഞ്ഞം ഞ്ഞം ഹേയ് ങ്ങു മറന്നു..മൊത്തത്തിൽ ഒരു “ഫ്രാങ്ക് മേള”ആയിരുന്നോ എന്നൊരു സംശയം. ഹാഹഹ സ്‌പോൺസർഷിപ് മണി വേറെയും ഉണ്ടേ…….കലാമേളയുടെ തറവാട് സ്വത്താണ് അയലത്ത് നിന്നുള്ള സൗണ്ട് സിസ്റ്റം.ഇത്തവണ അങ്ങ് തൃശൂർ പൂരം ആയിരുന്നു. വെടിക്കെട്ടും വിസിലടിയൊക്കെയായിങ്ങു കൊഴുപ്പിച്ചു.നന്നായി പഠിച്ച വന്ന കുരുന്നുകൾ ഭാഗ്യംകൊണ്ട് പാടിത്തീർത്തു. പക്ഷെ പല കുട്ടികളും കരഞ്ഞാണ് ഇറങ്ങി പോന്നത്. സ്റ്റേജ് മോണിറ്റർ കേൾക്കത്തില്ലായിരുന്നു.അതെങ്ങനെ കേൾക്കും. സിസ്റ്റം ഓപ്പറേറ്റ് ചെയ്‌യേണ്ട ആളുതന്നെ ജഡ്ജ് ആയിരുന്നാൽ….. ജഡ്ജ് ചെയ്യുന്ന ആളുതന്നെ ഈ ഹ്യുളിംഗ് ഒക്കെ ഉണ്ടാവുമ്പോൾ സിസ്റ്റം അഡ്ജസ്റ്റ് ചെയ്യാൻ പോകേണ്ടതായി വരുന്നു. സ്റ്റേജിൽ ഒപ്പം പാട്ടുമത്സരവും നടക്കുന്നു. എങ്ങനെ ഇത് ഒരു ജഡ്‌ജിന് സത്യസന്ധമായി ജഡ്ജ് ചെയ്യാൻ പറ്റും? സംഘടകരെ,നിങ്ങളുടെ ഈ ദാർഷ്ട്യം ഇവിടെയുള്ളവരോട് വേണ്ട. അത് നിങ്ങളുടെ പ്രൈവറ്റ് ലൈഫിൽ എടുത്താൽ മതി.ഇവിടെ ഈ മണ്ണിൽ ഇങ്ങനെയൊരു സംഘടനയുള്ളതുകൊണ്ടാണ് നിങ്ങൾക്കൊക്കെ മലയാളികളുടെ ഇടയിൽ പേരും പെരുമായുമൊക്കെ ആയതു. കഷ്ടപ്പാടും ബുദ്ധിമുട്ടും ഉണ്ടെന്നറിഞ്ഞിട്ടും എന്തിനാ ഈ ഭാരം എടുക്കാൻ തയാറായി വരുന്നേ . അപ്പോ നിങ്ങൾക്കും വേണം പേരും പെരുമയും. ഒരു മത്സരാർത്ഥി മാസങ്ങളോളം ഒരു ഐറ്റം പഠിച്ചു, അത് പ്രകടിപ്പിക്കാൻ വരുമ്പോൾ ആ കുഞ്ഞിനേയും അവരുടെ മാതാപിതാക്കളെയും പ്രോത്സാഹിപ്പിക്കാനുള്ളതിനു പകരം അവരെ തീത്തും നിരുത്സാഹപ്പെടുത്തുന്ന രീതിയിലുള്ള സമീപനം നിങ്ങൾ മാറ്റണം. കലാമേളയ്ക്ക് വന്ന് കഷ്ടപ്പെടാൻ നിങ്ങളോടോ നിങ്ങളുടെ ഭാര്യമാരോടോ ഒരു മത്സരാത്ഥിയുമോ അവരുടെ മാതാപിതാക്കളോ ആവശ്യപ്പെട്ടിട്ടില്ലല്ലോ സഹോ ….പണിയെടുത്ത നിങ്ങളുടെ ഭാര്യമാരുടെ കാലിനു വേദനയും നീരും ഒക്കെയുണ്ടായന്നു നിങ്ങൾ പരാതി പറയുമ്പോൾ അത് തിരുമ്മി തരുകയെന്നുള്ളത് മത്സരാർത്ഥികളുടെയോ അവരുടെ മാതാപിതാക്കളുടെയോ ഉത്തരവാദിത്തമാണോ സഹോ ? ഇവിടെ ഓരോ കുരുന്നുകൾക്കും അവരുടെ കഴിവ്തെ ളിയിക്കാൻമേളകൾതന്നെ വേണമെന്നുണ്ടോ . ഈ മണ്ണിൽ എത്രയോ നല്ല മറ്റു അവസരങ്ങൾ ഉണ്ടെന്നുമുള്ള കാര്യം ഓർക്കുക നന്ന് . ഈ മത്സരാർഥികളെത്തന്നെയാണ് ഓണത്തിന് അഞ്ചാറുമാസം മുൻപേ ഡാൻസുകളിൽ നിങ്ങൾ പങ്കെടുക്കണമെന്ന് പറഞ്ഞു വട്ടമിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞുപോയ ഓണത്തിന്റെ ബിരിയാണി വിശേഷങ്ങളും അതിനെ തുടർന്ന് സമൂഹത്തിൽ ഉണ്ടായ ചർച്ചകളും നിങ്ങൾ മറക്കാതിരുന്നാൽ നന്ന്. അവർത്തനങ്ങളുണ്ടായിട്ടും നിങ്ങളെന്തേ നന്നാകാത്തത് ? എന്തേ ഈ മാർക്കടമുഷ്ടി ,എന്തേ ഈ ധാർഷ്ട്യം ? വളരെ നല്ലവരായ മാഹാരഥന്മാരിരുന്ന് നല്ലവണ്ണം പരിപാലിച്ചു പോന്ന ഒരു പ്രസ്ഥാനമല്ലേ ഇത് …പേരും പ്രശസ്‌തിയും നേടിയതിനു ശേഷം ശുനകതുല്യരെ ഈ സ്ഥാനങ്ങളിൽ കുടിയിരുത്തിയതിൽ ഇന്ന് പഴമക്കാർ ദുഖിക്കുന്നുണ്ടാകാം ..അനുഭവിക്കാൻ നിരാശയരായ അംഗങ്ങളും ,പൊതുജനവും . സ്വിറ്റ്സർലൻഡ് പോലുള്ള ജനാധിപത്യരാജ്യത്തു എല്ലാത്തിനും സ്വാതന്ത്യം ഉണ്ടെന്നുള്ള കാര്യം മേലാളന്മാർ അറിഞിരുന്നാൽ കൊള്ളാം . ഇല്ലെങ്കിൽ ഭാവിയിൽ സംഭവിക്കാൻ പോകുന്ന ഭവിഷ്യത്തുകൾ ചെറുതായിരിക്കില്ല. ഇവിടെയുള്ള ഓരോ മലയാളിയുടെയും നാണയത്തുട്ടുകൾ നിങ്ങളുടെ വളർച്ചയുടെ പിന്നിൽ ഉണ്ട്. ഓണം തൊട്ട് ഓരോ പരിപാടികൾക്കും മലയാളികൾ, അവരുടെ കുഞ്ഞുങ്ങൾ തരുന്ന സപ്പോർട്ട് നിങ്ങൾ ചെറുതായി കാണരുതേ . നിങ്ങൾ നാട്ടിൽ നൽകിവരുന്ന സാമ്പത്തിക സപ്പോർട്ടിന് ഇവിടെത്തെ ഓരോ മലയാളിയോടും കടപ്പെട്ടിരിക്കണം… താഴെ വൈറലായിരിക്കുന്ന വാട്ടസ്ആപ് ലേഖനങ്ങൾ …ഇതിൽനിന്നും മനസിലാക്കാവുന്നതു ഒരുദിനം പൊതുജനം പ്രതികരിക്കും എന്നുള്ളതാണ് ..അവരുടെ പ്രതികരണം തുടങ്ങിക്കഴിഞ്ഞു ..ഇനിയെങ്കിലും നിങ്ങളുടെ ധാർഷ്ട്യം അവസാനിപ്പിക്കുക …ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുവാൻ മനസ്സ് കാണിക്കുക … |
പൊതുജനത്തിന്റെ
അറിവിലേക്കായി മറ്റൊരു പൊതു ജനമെഴുതുന്നത്.
ഇതു കൊണ്ടെന്നു പ്രയോജനം എന്ന് ചോദിച്ചാൽ സത്യസന്ധമായി പറഞ്ഞാൽ ഒന്നുമില്ല…. ഇതു കൊണ്ടൊന്നും കേളൻ കുലുങ്ങില്ല എന്നറിയാം എന്നാലും, എല്ലാ നവോത്ഥാനങ്ങളുടെയും തുടക്കം ഇങ്ങനെ കൊറെ പ്രയോജനമില്ലാ ജന്മങ്ങളുടെ പ്രതികരണങ്ങൾ തന്നെയായിരുന്നു എന്ന ആത്മ വിശ്വാസത്തിൽ ഒന്നു പ്രതികരിച്ചു നോക്കുന്നു എന്നു മാത്രം..
മഹത്തായ ആദർശനങ്ങളോടെ പിറന്ന കേളി എന്ന സംഘടനയുടെ ഇന്നത്തെ ദുരവസ്ഥ ദയനീയമാണ്..അതീ കേളി രക്തം സിരകളിൽ കൊണ്ടു നടക്കുന്നു എന്നവകാശപ്പെടുന്ന നേതാക്കൾ ഭരിക്കുമ്പോൾ തന്നെ എന്നോർക്കുമ്പോൾ പരിതാപകരം…. കൂടുതൽ വിശേഷണങ്ങൾ ഒടുക്കം എഴുതാം.
ഇതു വായിക്കാൻ വിധിക്കപ്പെട്ട പൊതു ജനം ക്ഷമിക്കണം എന്ന മുൻകൂർ ജാമ്യത്തോടെ തുടങ്ങട്ടെ.
എന്നത്തേയും പോലെ അറിവിന്റെ നിറവായ പരിശുദ്ധാത്മ പെരുന്നാൾ ദിവസങ്ങളിൽ കേളി കൊണ്ടാടാറുള്ള കലാമേള കട്ട കലിപ്പായി തന്നെ അരങ്ങേറി. ഇത്തവത്തെ കമ്മറ്റി നടത്തിയ ഈ കൊലമേളയെ കുറിച്ചാണീ വിവരണം . ഇത്തവണത്തെ കലാമേള ഒരു പാട് വെറൈറ്റി കളുള്ളതായിരുന്നു ,അതൊന്നു കേളി പൊതുജനവും മറ്റു പൊതു ജനങ്ങളും ഒന്നറിഞ്ഞിരിക്കുന്നതു നല്ലതാണ്….ശേഷം ഇതിനുത്തരവാദികളായ കമ്മറ്റിക്കാർക്ക് കൊടുക്കേണ്ടത് എന്താണന്നു വച്ചാൽ അങ്ങോട്ട് കൊടുത്തേക്ക…
ജനാധിപത്യത്തിന്റെ പറുദീസയായ സ്വിറ്റ്സർലാൻഡിൽ തന്നെ ഇങ്ങനെയൊക്കെ നടക്കുമ്പോൾ, അത് തെളിയിക്കുന്നത്, എല്ലാ മലയാളികളിലും അധികാരം കയ്യിൽ വന്നാൽ പിണറായിമാരും ചാണ്ടി മാരും പി സി മാരും വെള്ളാപ്പള്ളി മാരും ശശികലമാരും ഒളിഞ്ഞിരിക്കുന്നുണ്ടെന്നു തന്നെ….. അച്ചാറിനു മാത്രം ചിലപ്പോൾ ഒന്നോ രണ്ടോ ഗാന്ധി മാരും കണ്ടേക്കാം…. അവർക്ക്അ ധികാരത്തേക്കാൾ മനുഷ്യബന്ധങ്ങളും നീതിയും ആയിരിക്കാം വലുത് പക്ഷെ അവർക്ക് ആയുസ്സ് കാണില്ല….. ആളെ കൂട്ടാൻ മദർ തെരെസ്സയോ പ്രിയങ്ക ഗാന്ധിയോ രാഹുലോ ഒന്നും തന്നെ വരണമെന്നില്ല ഹേ….സണ്ണി ലിയോൺ വന്നാലും സരിത വന്നാലും ഇനിയിപ്പോ കുമ്മനം വന്നാലും ആളുകൂടും.
കാര്യത്തിലേക്കു കടക്കാം.
✈ ഒരു വിമാന ദുരന്തം✈
എന്നത്തേയും പോലെ ആദ്യ ദിനം ശനി ആഘോഷമായ ഉദ്ഘാടനച്ചടങ്ങിനു ശേഷം classical ഐറ്റം ഡാൻസ് കാണാൻ കാത്തിരുന്ന പൊതു ജനത്തിന് ഒരു മണി വരെ മുക്കാല മുക്കാബില range ലുള്ള കമ്മറ്റിക്കാരുടെ ഐറ്റം ഡാൻസ് കണ്ടിരിക്കേണ്ടി വന്നു എന്നത് ഒരു hit വെറൈറ്റി തന്നെ ആയിരുന്നു. (miss ആയവർക്ക് ഒരു വൻ നഷ്ടം തന്നെയായിരുന്നു)അതിനു കാരണം Judges വരാനിരുന്ന വിമാനം Cancel ആയതും പിന്നീടെത്തിയപ്പോൾ അവരുടെ പെട്ടി miss ആയതും ആണെന്നത് സത്യം. എന്നാൽ മത്തശ്ശിമാർ നാമം ജപിക്കും പോലെ ആരുടെ ഒക്കെയോ പേരുകൾ ഓർത്തെടുത്ത് മുക്കിലും മൂലയിലും ഇരുന്ന് പൊതുജനം ,,,,ശാപം കിട്ടിയതാന്നും കുരുത്തം വേണമെന്നും ഉരുവിടുന്നുണ്ടായിരുന്നു…..ഞാനതൊന്നും വിശ്വസിക്കുന്നില്ല ട്ടോ….. ഈ ഇരുവത്തൊന്നാം നൂറ്റാണ്ടിലും ശാപം ഒക്കെ ഏൽക്കോ… ഏയ് …. ചുമ്മാ… എന്തായാലും ഒരു ലക്ഷണക്കുറവ് അവിടെ തുടങ്ങി. ആദ്യ ദിവസം മത്സരങ്ങൾ അവസാനിച്ചത് 22 .38 ന്, വെറൈറ്റി അല്ലെ?
🎖ഒരു അവാർഡ് കഥ🎖
ജനപ്രിയ അവാർഡ് വോട്ടെടുപ്പ് ശനിയാഴ്ച വൈകിട്ട് 7 എന്ന് കീഴ് വഴക്കമിരിക്കെ അങ്ങനെ തന്നെ എന്നവർ ഉറപ്പിച്ചു പറഞ്ഞിട്ടും മേല്പറഞ്ഞ വിമാന പ്രശ്നത്തിൻ പുറത്ത് അടിയന്തിരമായി ഉച്ചയ്ക്ക് 12 നു നടത്തി…. അടുത്ത വെറൈറ്റി…..വിളിച്ചു പറഞ്ഞ് ആളെ കൂട്ടി ,4 വരെ ജോലിയും കഴിഞ്ഞ് വോട്ടു ചെയ്യാൻ വന്നവർ ആരായി ….. ശശിയായി. അത് ചോദിക്കാൻ ചെന്നവരോട് കമ്മറ്റിക്കാർ അതി പരുഷമായി ആക്രോശിച്ചു ,കമ്മറ്റിക്കാരുടെ തീരുമാനം അന്തിമമാണ്…. ഇത് ഏത് നാട് … വെള്ളരിക്കാപ്പട്ടണമോ?
ബഹു. കമ്മറ്റിക്കാരെ ,ഒരു short film പിടിക്കാനുള്ള പാട് വല്ലതും നിങ്ങൾ ഓർത്തോ? അവരുടെ അധ്വാനത്തെയാണ് നിങ്ങൾ അവഹേളിച്ചത്…. വോട്ടെടുപ്പിലൂടെ തീരുമാനിക്കേണ്ട മത്സരം ഇങ്ങനെ 24 മണിക്കൂറിനുളളിൽ മാറ്റാൻ പാടില്ല എന്ന സാമാന്യ ബോധം പോലും നിങ്ങൾക്കില്ലാതെ പോയല്ലോ….. കഷ്ടം.
മാപ്പു പറയിപ്പിക്കേണ്ട തോന്നിവാസമായിപ്പോയി…. പക്ഷെ മാപ്പ്അ ത് നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ലല്ലോ….കഴിഞ്ഞ കമ്മറ്റിയിൽ
K4 K ൽ എന്തോ തോന്നിവാസം കാണിച്ചെന്നും പറഞ്ഞ് പ്രായത്തിൽ മൂത്തതും സ്ഥാപക മെമ്പറും ആയ അന്നത്തെ പ്രസിണ്ടൻറിനെ പരസ്യമായി തെറി വിളിച്ചവരാണ് ഈ കമ്മറ്റിക്കാരെന്നു ഓർക്കുമ്പോൾ കേളിയുടെ അവസ്ഥ ദയനീയമെന്നേ പറയാനാവൂ. അന്നത്തെയും ഇന്നത്തെയും കമ്മറ്റിയിൽ ഇനി ഒരു രണ്ടാം തലമുറക്കും (നിങ്ങടെ മക്കളൊഴികെ) കടന്നു വരാനാകാത്ത വിധം വെറുപ്പിച്ചെടുത്ത ഈ കമ്മറ്റി, എന്താണ് നിങ്ങൾ മൂലം കേളിക്ക് നേടി കൊടുത്തതെന്ന് ഒന്നു വിശദീകരിക്കാമോ? മോദി ഇതിലും ഭേദം…..
ഏറ്റവും കൂടുതൽ Charity ചെയ്ത് ഫോട്ടോ വന്നതിലല്ല സാറേ കാര്യം നാളെയും കലാമേള നടക്കണം കേളി വളരണം അതിലാണ് കാര്യം .കഴിഞ്ഞ കലാമേളയുടെ ഗുണമാണ് ഫലമാണ് ഈ കലാമേളയുടെ ഉയർന്ന registration, അതിൽ തന്നെ senior ഒരു മത്സരങ്ങളും നടന്നില്ല. ഈ കലാമേള കഴിയുമ്പോൾ ഇനിയില്ല എന്ന് പറഞ്ഞ് പോകുന്നവർ നിങ്ങൾക്കുള്ള മറുപടിയാണ് ,അടുത്ത കലാമേളക്കു വേണ്ടി നിങ്ങൾ എന്തു ചെയ്തു? നിങ്ങളല്ലല്ലോ ല്ലോ ല്ലോ ല്ലേ അടുത്ത കൊല്ലം ഭരിക്കുന്നത്…. നല്ല കേളീ സ്നേഹം.🤣
🎯വിധിന്യായം🎯
പാട്ടു മത്സരത്തിന് ആകെ 3 judges ,അതിൽ രണ്ട് പേർ അപ്പനും മകളും….. ആ Judge തന്നെ മത്സരത്തിനിടയ്ക്ക് പോയി മൈക്ക ശരിയാക്കുന്നു… അതിൽ തന്നെ അവരുടെ ബന്ധു മത്സരിക്കുന്നു, അവരുടെ ബന്ധുവീട്ടിൽ ഈ Judges താമസം, ആ കുട്ടിക്കു First. ഹ… ഹ …😂എനിക്കു ചിരിക്കാ ൻ വയ്യ.😂കേട്ടവരെല്ലാം ഒന്നാം സമ്മാനം കിട്ടുമെന്ന് കരുതിയ കുട്ടിക്ക് രണ്ടാം സ്ഥാനം… അതെങ്കിലും കിട്ടിയത് ഭാഗ്യം…. ചോദിക്കാൻ ചെന്നവർക്കു നേരെ ഒരു Judge ന്റെ അമ്മയും മറ്റൊരു judge ന്റെ ഭാര്യയുമായ സ്ത്രീയുടെ ആക്രോശം…..😠
പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യം ല്ലെ… ഞാനും ഓർത്തു. പക്ഷെ കമ്മറ്റിക്കാർക്കാർക്കും ഒന്നും തോന്നീല്ല ട്ടോ ….
ഇവരാരായിരിക്കും🤔 ഇനി വല്ല ഗുണ്ടയും ….. പറയാൻ പറ്റില്ല. എന്തായാലും വർഷങ്ങൾക്കു മുമ്പ് ഇതേ മാഡവും സാറും ചേർന്ന് അവരുടെ മക്കൾക്കു വേണ്ടി , ഇതേ കലാമേളയ്ക്കുണ്ടാക്കിയ പുകിലുകൾ പൊതുജനം മറന്നിട്ടില്ലട്ടോ. ഇത് ചോദിക്കാൻ ചെന്ന parent നോട് അവർ ബന്ധുക്കാരാണ് എന്ന് അറിയില്ലാന്ന് പറയ…..ച്ചെ… മോശം… അങ്ങേരുടെ ബന്ധുതന്നെയാണല്ലോ ഇപ്പോഴും നിങ്ങടെ മാധ്യമ മേധാവി? ഇങ്ങനെ പച്ചയ്ക്കു നുണ പറയാമോ പ്രസിണ്ടണ്ടേ? വെറുതെ അല്ല പലരും കമ്മറ്റി വിട്ടത്. എന്നാലും ഇങ്ങനെ നിറം മാറുന്ന നിങ്ങളോട് ഒന്നു കോർക്കാൻ ധൈര്യം കാണിച്ച അവരെ lady super star എന്നു തന്നെ വിളിക്കണം. പലർക്കും മുഖത്തു നോക്കി പറയാൻ മുട്ടിടിച്ച പലതും പറഞ്ഞതുകൊണ്ടാണല്ലോ അവരെ പുകച്ചുചാടിച്ചത്.
അത് പോട്ടെ അത് നിങ്ങടെ കുടുംബകാര്യം. അതിൽ എനിക്കെന്ത് കാര്യം…. കളി കാര്യമായത് പിന്നീടാണ് ,ഒരുപാട് നാളായി നിങ്ങളുണ്ടാക്കിയ ഒരു Image ,അതാണ് ഇടിഞ്ഞ് വീണത് .എന്തുണ്ടായിട്ട് എന്ത് കാര്യം ,ചിലതൊന്നും അങ്ങനെ കാശ് കൊടുത്താൽ കിട്ടില്ല…. ചോരയിൽ തന്നെ കിട്ടണം. ഇല്ലേൽ അവസരം വരുമ്പോൾ തനിഗൊണം കാണിക്കും …. ഇപ്പോൾ നിങ്ങൾ കാട്ടിയ പോലെ…..
അടുത്ത വെറൈറ്റി climax ആയ cinimatic ഡാൻസ് മത്സരത്തിന്റെ judgement ആണ്. (കഴിഞ്ഞ Keli ഓണം നടത്തിയ ) judge ഒരാഴ്ച മുന്നേ വന്ന് കമ്മറ്റി മെമ്പരുടെ വീട്ടിൽ താമസിക്കുക, ആളാണ് Judge എന്ന് അന്നേ out ആവുക ,ഇതൊക്കെ ശരിയാണോ നേതാക്കളെ? പിന്നെങ്ങനെ ആൾക്കാർ അപ്പീലു പോകാതിരിക്കും?
ഇതൊക്കെ നിങ്ങൾക്കു പുല്ലായിരിക്കും ,എന്നാലും അത് മോശമായിപ്പോയി..നിങ്ങളെപ്പോലത്തെ കേളി അഭ്യദയകാംക്ഷികൾ ഭരിക്കുമ്പോൾ ഇതൊക്കെ നടക്കാമോ ? മോശം.🤭
🤬മംഗലശ്ശേരി നീലാണ്ടന്മാർ🤬
മറ്റൊരു വെറൈറ്റി വെറൈറ്റി എന്തായിരുന്നു എന്നു വച്ചാൽ, കമ്മറ്റിക്കാരുടെ ഒരു ഗുണ്ടാ നയമായിരുന്നു.എന്തു ചോദിച്ചാലും എന്തടാ എന്നൊരു style.
For ex.
Reg. Fee ഒറ്റയടിക്ക് 10 Fr കൂട്ടിയതിനെ ചോദിച്ച parent നെ അവിടെ വച്ച് ദയനീയമായി അപമാനിച്ചു .കേട്ടു നിന്ന ഞാൻ പോലും കരഞ്ഞു പോയി. സംഘടനകൾ പരിപാടി കൾ നടത്തുന്നതിവിടെ ആദ്യമല്ല.പക്ഷെ ഇത്രയും അന്യായമായും അക്രമാസക്തമായും
അപമര്യാദയോടെയും ഒരു സംഘടനയും കേളിയും ഇരുവരെ പെരുമാറിയിട്ടില്ല. ഈ മാതാപിതാക്കളുടെ മൂന്നാലു മാസത്തെ ഓട്ടവും കുഞ്ഞുങ്ങളുടെ അധ്വാനവും മാത്രമാണ് നിങ്ങടെ വിജയമെന്ന് നിങ്ങൾ മറന്നു.കഴിഞ്ഞ വർഷം 50 കൊടുത്തിടത്ത് ഇത്തവണ 150 .കാര്യം കഴിയുന്നവരെ നാരായണ നാരായണ ,അതു കഴിഞ്ഞാൽ …. പറയുന്നില്ല. ഈ കമ്മറ്റിയുടെ ഈ നയം കഴിഞ്ഞ ഓണത്തിനും ഞങ്ങൾ കണ്ടതാണ്. ഇത്രയും നല്ല രാജ്യത്ത് ഇക്കണ്ട നാൾ ജീവിച്ചതിന്റെ ഒരു ഗുണമെങ്കിലും കാണിക്കണ്ടെ സാറന്മാരെ … ഈ നിങ്ങളാണ് ആരൊക്കെയോ എന്തൊക്കെയോ ഭീകരന്മാരാണ് എന്ന് പറഞ്ഞ് പുറത്ത് നിർത്തുന്നത്. കേളിക്കകത്ത് ഒരു അഭിപ്രായ വോട്ടെടുപ്പിപ്പോൾ നടത്തിയാൽ, ജയിക്കുമെന്ന് ഒരാളെപ്പോലും വിളിക്കാതെ , പറയാൻ നെഞ്ചുറപ്പുണ്ടോ നേതാക്കളെ? ഒരു വോട്ടെടുപ്പും കൂടാതെ സ്വയംഭൂ ആയ നിങ്ങടെ കമ്മറ്റിയ്ക്ക് ഇതിലും ഭേദമായൊരു നയം ,പാടാണ്. ഉള്ളതല്ലേ തരാൻ പറ്റൂ ല്ലേ? വണ്ണത്തിലും നീളത്തിലും വലിയ ,നിങ്ങടെ അഭിപ്രായങ്ങൾ മാത്രം Pass ആക്കുന്ന, കുറെ പേരെ കൂടെ കൂട്ടിയപ്പോൾ ഇതൊക്കെ തന്നെയായി രുന്നു നിങ്ങടെ ലക്ഷ്യം .
കമ്മറ്റി ക്കാർ പറഞ്ഞ ന്യായങ്ങൾ.
- ടീച്ചർമാർക്ക് കൊടുക്കാൻ കാശുണ്ടല്ലോ, Regi Fee തരാൻ എന്തേ ഇത്ര ബുദ്ധിമുട്ട്.ഒരു കാര്യം ചെയ്യ Regi .Fee 350 Fr ആക്ക… അതാണ് ഒരൈറ്റത്തിന്റെ ആവറേജ് Charge മതിയോ?
ചക്ക എന്നു പറയുമ്പോൾ ചുക്ക് എന്ന് ന്യായം പറയരുത്. തരില്ല എന്നാരും പറഞ്ഞില്ല. Fee കൂട്ടിയ വിവരം നോട്ടീസിലോ ഒരിടത്തും നിങ്ങൾ പറഞ്ഞില്ല. ഇതിലും ഭേദം കട്ടെടുക്കുന്നതായിരുന്നു. - നിങ്ങടെ മക്കൾക്കു വേണ്ടിയാണ് ഞങ്ങൾ കഷ്ടപ്പെടു ന്നതത്രേ. ഞങ്ങളാരും നിങ്ങളോട് കലാമേള നടത്താനോ കമ്മറ്റിയാൽ ഇരിക്കാനോ കാലു പിടിച്ചു പറഞ്ഞിട്ടില്ല. ഏറ്റെടുത്ത പണി ഭംഗിയായി നടത്തേണ്ടത് നിങ്ങടെ ഉത്തരവാദിത്വമാണ് .പിന്നെ ആയ കാലത്ത് നിങ്ങടെ ഒക്കെ മക്കൾ വിലസിപ്പോയ തട്ടകമാണെന്നും മറക്കണ്ട.
- പിന്നെ ഈ കഴിഞ്ഞാൽ ഞങ്ങടെ ഭാര്യമാരൊക്കെ ഒരാഴ്ച കിടപ്പാ ത്രെ….
ഇതു നല്ല കഥ … നിങ്ങടെ ഭാര്യയുടെയും കുടുംബക്കാരുടെയും രോഗവിവരം കേൾക്കാനല്ല പറഞ്ഞ ഫീസും തന്ന് ഞങ്ങളവിടെ വന്നിരിക്കുന്നത് ഹേ..😠 ഞങ്ങടെ കഷ്ടപ്പാടൊന്ന് നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ കേൾക്കോ? ഇതെന്തു ന്യായം🤔 - അടുത്ത ഭീകരമായ പീഡനം ഫീസ് കൂട്ടാതിരിക്കാൻ ഒരു 10,000 Fr ന്റെ sponser നെ പിടിച്ചു കൊടുക്കാൻ. നാണമുണ്ടോ ഹേ….ആയിരങ്ങൾ മുടക്കി മത്സരത്തിനും വരാൻ sponser നെ കൊടുക്കണം പോലും .ഇതൊക്കെ കേളി തന്നെ ഉത്തരം തരേണ്ട അപമാനിക്കലുകളായിരുന്നു.പരസ്യക്കാരുടെ തിരക്കു കാരണം ruleട and regulations എഴുതാൻ പോലും നോട്ടീസിൽ സ്ഥലമില്ലായിരുന്നല്ലോ ?
- കഴിഞ്ഞ തവണ ഫീസ് കുറച്ചത് ഒരബധണെന്ന് പറഞ്ഞ പ്രസിണ്ടണ്ടേ, ഒന്നു പറയട്ടേ ,ഒരൊറ്റ Closing ceremony പരിപാടിയോ ,clebrity യോ ഇല്ലാതെ കലാമേള അവസാനിച്ചത് വെളുപ്പിന് 3 മണിക്ക്,സിനിമാറ്റിക് തുടങ്ങിയത് 8 pm ന് ,പലതും കഴിഞ്ഞ തവണയായിരുന്ന ശരിയെന്ന് നിങ്ങൾ തന്നെ തെളിയിച്ചു. എന്തെങ്കിലും ഒരു അടക്കോ ചിട്ടയോ ഉണ്ടായിരുന്നോ ഇത്തവണ കലാമേളയ്ക്ക്? കുറെ കാശ് വാങ്ങിക്കൂട്ടി എന്നല്ലാതെ എന്ത് quality ആണിത്തവണ ഉണ്ടായത്? പേരിനൊരു കൺവീനറും ,ഭരണം മുഴുവൻ പറയുന്നില്ല……കഷ്ടം
ഇനി അല്പം കാര്യം‼
Judges ന്റെ തീരുമാനം അന്തിമമാണ് എന്ന നിയമത്തെ മാനിച്ച് സമ്മാനദാനത്തെ കുറിച്ചൊന്നും പറയുന്നില്ല. എന്നാലും എല്ലാത്തിലും സമ്മാനം വേണം എന്നു പറഞ്ഞാൽ പറ്റുമോ എന്ന ന്യായവാദ ത്തിന് ഒന്ന് ചോദിച്ചോട്ടെ ,final exam ന് പോകുന്ന കുട്ടിയ്ക്ക Rank വേണമെങ്കിൽ കണക്കിഷ്ടമല്ല അതിൽ തോറ്റോട്ടെ എന്ന് ആരും കരുതാറില്ല ഹേ….
സമാപനം 🎤
കേളി ദയവായി ഇത്തരം താന്തോന്നികളെ വച്ചിനി
കലാമേള നടത്തരുത്.നമ്മളായിരിക്കുന്ന ഈ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല ഈ പ്രവണതകൾ എന്നോർമിപ്പിച്ചു കൊണ്ടും അപ്പീലുപോകുന്നവർ വെറുതെ സമയം കളയണ്ട ,ഇവരെ ജയിക്കാൻ ഒരു പാട് നവോത്ഥാനക്കാരുടെ ബലി ആവശ്യമാണെന്നു പറഞ്ഞു കൊണ്ടും ഈ ബഹു. കമ്മറ്റി നേതാക്കൾ കാരണം കേളി വിട്ട പലരുടെയും ഓർമ്മകൾക്കു മുന്നിൽ ഒരു പിടി പൂക്കളോടെ
നിർത്തുന്നു.
നന്ദി
🙏🏼
കഴിഞ്ഞ വർഷം ഏകദേശം ഇതേ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച്ശ്രീ വിനു അയച്ചു തന്ന താഴെക്കാണുന്ന ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചതിന് കൊലവിളി നടത്തിയ അല്പൻമാർ ഇന്നെവിടെ….??? വാട്‍സ് ആപ് ലേഖനങ്ങൾക്കെതിരെ കുരക്കാത്തതെന്തേ …. https://malayalees.ch/kalamelatruth-untruth/ …………………………………………….. മുകളിലെ വാട്ടസ്ആപ് മെസേജിലെ ഒരു പാരഗ്രാഫിൽ എഴുതിയിരിക്കുന്നത് താഴെ കാണുമ്പോലെ …എന്നാൽ ആ പാരഗ്രാഫുമായി ബന്ധപ്പെട്ട ഉത്തരവാദപ്പെട്ട വ്യക്തി അയച്ചുതന്ന മെസേജ് താഴെ ചേർക്കുന്നു … കഴിഞ്ഞ കമ്മറ്റിയിൽ K4 K ൽ എന്തോ തോന്നിവാസം കാണിച്ചെന്നും പറഞ്ഞ് പ്രായത്തിൽ മൂത്തതും സ്ഥാപക മെമ്പറും ആയ അന്നത്തെ പ്രസിണ്ടൻറിനെ പരസ്യമായി തെറി വിളിച്ചവരാണ് ഈ കമ്മറ്റിക്കാരെന്നു ഓർക്കുമ്പോൾ കേളിയുടെ അവസ്ഥ ദയനീയമെന്നേ പറയാനാവൂ. അന്നത്തെയും ഇന്നത്തെയും കമ്മറ്റിയിൽ ഇനി ഒരു രണ്ടാം തലമുറക്കും (നിങ്ങടെ മക്കളൊഴികെ) കടന്നു വരാനാകാത്ത വിധം വെറുപ്പിച്ചെടുത്ത ഈ കമ്മറ്റി, “”In this attached Waats App post, it is mentioned that the last time president was publically abused because of some miscrepencies happend in K4K. I would like to call the attention of the originater of this message, which is contrary to the facts and defaming me personally.Our committe has pointed out the miscripencies occured priour to our tenure and brought in to discussion before the GB. Insted of going for a normal discussion to solve the issue some body found it easier to use cilturless language to win the situation They have won…”” —- |