Pravasi Switzerland

മുൻ സ്വിസ്സ് നിവാസിയും,സൂറിച് നിവാസികളായ  ജോജോ & ജാക്സൺ കള്ളിക്കലിൻ്റെ പ്രിയ പിതാവും, ശ്രീമതി ലീന കള്ളിക്കലിൻ്റെ ഭർത്താവുമായ ശ്രീ  ജെയിംസ് കള്ളിക്കൽ (68) ഇന്നലെ (16 .09 ) നാട്ടിൽ നിര്യാതനായി.

സൂറിച്ച് നിവാസികളായ ജോജോ & ജാക്സൺ കള്ളിക്കലിൻ്റെ പ്രിയ പിതാവും, ശ്രീമതി ലീന കള്ളിക്കലിൻ്റെ  ഭർത്താവുമായ  ശ്രീ കെ.സി.ജെയിംസ് കള്ളിക്കൽ (68) ഇന്നലെ  രാവിലെ തൊടുപുഴയിൽ വച്ച് നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. പരേതൻ സ്വിസ് മലയാളികൾക്ക് സുപരിചതനായി അഞ്ചു വർഷത്തോളം സൂറിച്ചിലെ ലൈംബാഹിൽ താമസക്കാരനായിരുന്നു .


ഭാര്യ ലീന, മോനിപ്പള്ളി അമ്പലത്തിങ്കൽ കുടുംബാംഗമാണ്.മക്കൾ: ജോജോ, ജാക്സൺ. മരുമക്കൾ: ജൂലിയറ്റ് മുണ്ടുപുഴയ്ക്കൽ (കരിങ്കുന്നം), നീന പാറയിൽ (അങ്കമാലി).സഹോദരങ്ങൾ: ജോയി, പരേതനായ തോമസ്, ഫിലിപ്പ്, ജോസ്, ജോണി, ജോളി, ജെസ്സി (U.S.A.)


സംസ്കാര ശുശ്രൂഷകൾ പത്തൊൻപതാം തിയതി ഞായറാഴ്ച (19.09.2021) ഉച്ചകഴിഞ്ഞു  തൊടുപുഴ – കരിങ്കുന്നം സെൻറ് അഗസ്റ്റിൻസ് ദേവാലയത്തിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടും.


ദുഃഖാർത്തരായ കുടുംബത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്യുന്നു.