Association Pravasi Switzerland

ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ലബിന് പുതുതലമുറയുടെ നേതൃത്വത്തിൽ 2025 -26 ലേക്ക് നവസാരഥികൾ .പ്രദീപ് തെക്കോട്ടിൽ പ്രസിഡന്റ് ,അനീഷ് പോൾ സെക്രെട്ടറി ,ജോർജ് കുട്ടംപേരൂർ ട്രെഷറർ.

സ്വിറ്റസർലണ്ടിലെ പ്രമുഖ സ്പോർട്സ് ക്ലബായ ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ളബ് ,പ്രവർത്തനമികവിലൂടെ പിന്നിട്ട ഇരുപത്തിരണ്ടുവർഷങ്ങളിലേക്കെത്തുമ്പോൾ തലമുറകൈമാറ്റത്തിലൂടെ സംഘടനയെ പുതിയ പടവുകളിലേയ്ക്ക് നയിക്കാനായി പുതുതലമുറയുടെ നേതൃത്വത്തിൽ 17 അംഗ ഭരണസമിതിയെ തെരെഞ്ഞെടുത്തു .

ഒക്‌ടോബർ 26 നു വെറ്റ്‌സീക്കോണിൽ വെച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗിലാണ് വരുന്ന രണ്ടു വർഷത്തേയ്ക്ക് സംഘടനയെ നയിക്കാനുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത്

പ്രെസിഡെന്റ് ശ്രീ ടൈറ്റസ് പുത്തൻവീട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ സെക്രെട്ടറി ശ്രീ ടൈറ്റസ് നടുവത്തുമുറിയിൽ കഴിഞ്ഞ രണ്ടുവർഷത്തെ സംഘടനയുടെ പ്രവർത്തങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ഓഡിറ്റർ ഷെല്ലി ആണ്ടൂക്കാലയിൽ പാസാക്കിയ സാമ്പത്തിക റിപ്പോർട്ട് ട്രെഷറർ ബോബി ജോൺ അവതരിപ്പിക്കുകയും , യോഗം പാസാക്കുകയും ചെയ്തു.

പ്രസിഡന്റ് തന്റെ അധ്യക്ഷപ്രസംഗത്തിൽ കഴിഞ്ഞ രണ്ടുവർഷക്കാലം സംഘടനയെ മുന്നോട്ടു നയിക്കാനും പ്രവർത്തങ്ങളിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുകയും ചെയ്ത സഹപ്രവർത്തകർക്കും അംഗങ്ങൾക്കും നന്ദി അർപ്പിക്കുകയും പുതിയതായി തിരഞ്ഞെടുക്കുവാൻ പോകുന്ന കമ്മിറ്റിക്ക് എല്ലാവിധ ആശംസകൾ അർപ്പിക്കുകയും ചെയ്തു സംസാരിച്ചു.

തുടർന്ന് കര്മ്മപഥത്തില് 22 വര്ഷങ്ങള് തികയുമ്പോൾ മുന്നോട്ട് ചുക്കാന് പിടിക്കാന് നവസാരഥികളെ തെരെഞ്ഞെടുക്കുന്നതിനായി ഇലക്ഷൻ ഓഫീസറായി ശ്രീ ടോമി തൊണ്ടാംകുഴിയെ നിയോഗിച്ചു. സംഘടനയുടെ ബൈലോ പ്രകാരമുള്ള തെരെഞ്ഞെടുപ്പ് ചട്ടങ്ങൾ ഇലക്ഷൻ ഓഫീസർ യോഗത്തിനു വിശദീകരിച്ചു നൽകി .

തുടർന്ന് നടന്ന തെരെഞ്ഞെടുപ്പിൽ പുതിയ സാരഥികളായി – പ്രദീപ് തെക്കോട്ടിൽ പ്രസിഡന്റ് ,അനീഷ് പോൾ സെക്രെട്ടറി ,ജോർജ് കുട്ടംപേരൂർ ട്രെഷറർ.കൂടാതെ സ്പോർട്സ് കൺവീനർ ആയി അലൻ പറയനിലം , പി ആർ ഓ ആയി ബോബി ജോൺ , വൈസ് പ്രസിഡന്റ് ആയി ടൈറ്റസ് പുത്തൻവീട്ടിൽ , ജോയിന്റ് സെക്രട്ടറി ആയി മാത്യു കളരിപ്പറമ്പിൽ , യൂത്ത് കൺവീനർമാർ ആയി സംഗീത പുത്തൻവീട്ടിൽനെയും ടിഷി നടുവത്തുമുറിയിൽയെയും , ഇവന്റ് മാനേജർമാർ ആയി ബെൻസൺ പഴയാറ്റിൽനെയും വർഗീസ് എടാട്ടുകാരനെയും ഓഡിറ്റർ ആയി ടൈറ്റസ് നടുവത്തുമുറിയിൽനേയും തിരെഞ്ഞെടുത്തു.


എക്സിക്യൂട്ടീവ് കമ്മിറ്റീയിലേക്ക് ജോമോൻ പത്തുപറയിൽ , സെബി പാലാട്ടി , ജിമ്മി ശാസ്താംകുന്നേൽ , ഷെല്ലീ ആണ്ടൂകാലായിൽ, പോളി മണവാളൻ എന്നിവരെയും തിരെഞ്ഞെടുത്തു.തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഇലക്ഷൻ ഓഫീസർക്കും ,യോഗത്തിനും മുൻപാകെ സത്യപ്രതിജ്ഞ ചെയ്‌തു സ്ഥാനങ്ങൾ ഏറ്റെടുത്തു .

ആദ്യകാലം മുതൽ നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യവും, സംഘടനയുടെ സ്പന്ദനങ്ങൾ അറിയാവുന്നവരും പ്രവർത്തന പരിചയവും, അനുഭവസമ്പത്തും ഉള്ളവരോടൊപ്പം പുതുതലമുറയുടെ നേതൃത്വം ഒരു മുതൽക്കൂട്ടായിരിക്കുമെന്നു പുതുതായി തെരഞ്ഞെടുക്കപെട്ട പ്രസിഡന്റ് ശ്രീ പ്രദീപ് തെക്കോട്ടിൽ തന്റെ ആമുഖ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു . .തന്നിൽ അർപ്പിച്ച വിശ്വാസത്തിനും, സ്നേഹത്തിനും പ്രസിഡന്റ് നന്ദി പ്രകടിപ്പിച്ചു,

തുടര്ന്ന് തങ്ങളില് അര്പ്പികച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു കൊണ്ട് തെരെഞ്ഞെടുക്കപ്പെട്ട സെക്രെട്ടറി ശ്രീ അനീഷ് പോൾ സംഘടനയിലേക്കും, സംഘടന നടത്തുന്ന കായിക പരിപാടികളിലേക്കും, മറ്റു പ്രവർത്തനങ്ങളിലേക്കും ഇനിയും കൂടുതൽ ജനപങ്കാളിത്തം ഉണ്ടാകേണ്ടതിനെക്കുറിച്ചു സംസാരിച്ചു സംഘടന ഭാരിച്ച ഒരു ഉത്തരവാദിത്തമാണ് ഏല്പിച്ചിരിക്കുന്നതെന്നും എന്നാൽ വർഷങ്ങളായി സംഘടനയുടെ ഉന്നമനത്തിനായി ഉറച്ചു നിൽക്കുന്ന പ്രഗത്ഭരായ ഒരു ടീമിനെയാണ് എക്സികുട്ടീവ് കമ്മിറ്റിയിലേക്ക് ലഭിച്ചിരിക്കുന്നതെന്നും അതുകൊണ്ടു പ്രവർത്തനവീഥി ലളിതമായിരിക്കും എന്ന് പൂർണ്ണമായും വിശ്വസിക്കുന്നുവെന്നും സൂചിപ്പിച്ചു .

പുതിയ ആശയങ്ങളുമായി സംഘടനയുടെ മികവിനായി അടുത്ത രണ്ടുവർഷം കൈകോർത്തു ഒരേ മനസ്സോടെ പ്രവർത്തിക്കാമെന്നും .പുതുതലമുറക്ക് അതിനാകുമെന്നും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഈവന്റ് മാനേജർ ശ്രീ വർഗീസ് എടാട്ടുകാരൻ തൻറെ നന്ദി പ്രകാശനത്തിൽ അഭിപ്രായപ്പെട്ടു.സംഘടനയുടെ പ്രോഗ്രാമുകളിൽ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് താൽപ്പര്യപ്പെട്ടുകൊണ്ടു യോഗം പര്യവസാനിച്ചു.

.