Association Pravasi Switzerland

ഹൃദയാഞ്‌ജലി 2019 ന്റെ ആദ്യ പ്രമോഷൻ വീഡിയോ പുറത്തിറങ്ങി

 സ്വിറ്റ്സർലൻഡിലെ ലൈവ് മൂസിക് ബാൻഡ് ആയ ഗ്രെയ്സ് ബാൻഡ് 2019 മെയ് മാസം 18ാം തിയതി ബാസൽ ലാൻഡിലെ പ്രാറ്റൽ കുസ്പോ ഹാളിൽ വച്ച് നടത്തപ്പെടുന്ന സംഗീതനിശ ഹൃദയാഞ്‌ജലി 2019 ന്റെ ആദ്യ പ്രമോഷൻ വീഡിയോ പുറത്തിറങ്ങി.

മലയാള ക്രൈസ്തവ സംഗീത ലോകത്തെ അതുല്യ പ്രതിഭ “കെസ്റ്റർ” നയിക്കുന്ന ഈ സംഗീത നിശ മലയാളികൾക്ക് ഒരു വേറിട്ട അനുഭവമായിരിക്കും.അമേരിക്കയിലും, ഗൾഫ് നാടുകളിലും അദ്ദേഹം നടത്തിയ സംഗീത നിശകളുടെ ശ്രവണാനുഭവം ശ്രോതാക്കളുടെ കാതുകളിലും ഹൃദയങ്ങളിലും ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ടെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഈ അനുഭവ നിറവിനായ് നിങ്ങൾ ഏവരേയും ഹൃദയാഞ്ജലി 2019 ലേയ്ക്ക് സ്വാഗതം ചെയ്യുന്നു.വീഡിയോ എഡിറ്റിംഗ് മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച ജോണി അറയ്ക്കൽ ആണ് ഈ വീഡിയോ തയ്യാറാക്കിയത്.