Association Europe Pravasi Switzerland

ഹലോ ഫ്രണ്ട്‌സ് ഡാൻസ് ഫെസ്റ്റിവലിനു പരിസമാപ്‌തിയും ,ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ആഗസ്റ്റ് പതിനഞ്ചിന് ഹലോ ഫ്രണ്ട്‌സ് ഫ്‌ബി പേജിൽ ..

സം‌ഗീതാസ്വാദകർ ഹൃദയപൂർവ്വം സ്വീകരിച്ച , ആതുരസേവകർക്കാശ്വാസമായി ഹലോ ഫ്രണ്ട്‌സ് സമർപ്പിച്ച സാന്ത്വന സംഗീത സമർപ്പണത്തിനു ശേഷം ,ഹലോ ഫ്രണ്ട്‌സ് ജൂൺ പതിനാലിന് തുടക്കമിട്ട ,ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കലാസ്വാദകർ നെഞ്ചോട് ചേർത്ത ഹലോ ഫ്രണ്ട്‌സ് ഡാൻസ് ഫെസ്റ്റിവലിന് ആഗസ്റ്റ് പതിനഞ്ചിന് പരിസമാപ്തിയൊരുക്കുന്നു അതോടൊപ്പം പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉയർന്ന ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യദിനത്തിന് ആദരവ് അർപ്പണവും .

ആഗസ്റ്റ് പതിനഞ്ചാം തിയതി നാലുമണിക്ക് പ്രഫഷണൽ വീഡിയോഗ്രാഫിയിലൂടെ പുതുവസന്തം സൃഷ്ടിക്കുന്ന ശ്രീ ഫൈസൽ കാച്ചപ്പള്ളിയുടെ വീഡിയോ എഫക്റ്റിൽ മാസ്റ്റർ നമിത്ത് അബ്രാഹവും, മാക്‌സ് കരിയപ്പുറവും ചേർന്നവതരിപ്പിക്കുന്ന സ്‌പെഷ്യൽ ഡാൻസ് പെർഫോമൻസും ,അഞ്ചു മണിക്ക് ശ്രീ ടോം കുളങ്ങരയുടെ രചനയിൽ ശ്രീ സാംസൺ സാൽവ സംഗീത സംവിധാനം നൽകി ആലപിച്ച ഹലോ ഫ്രണ്ട്സിൻറെ തീം സോങ്ങിന്റെ അവതരണവും ഹലോ ഫ്രണ്ട്സിൻറെ ഫ്‌ബി പേജിലൂടെ പ്രക്ഷേപണം ചെയ്യും ..

വെകുന്നേരം ആറുമണി മുതൽ ( ഇന്ത്യൻ സമയം ഒൻപതു മുപ്പതു മുതൽ ) പൂമുത്തോളെ എന്ന സൂപ്പർഹിറ്റ് ഗാനം നമുക്ക് സമ്മാനിച്ച ജോസഫിന്റെ സംഗീത സംവിധായകൻ രഞ്ജിത് രാജ് ഉം , സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതുക്കല് വെള്ളരിപ്രാവ്… ‘ എന്ന സൂപ്പർ ഹിറ്റ് ഗാനവും , ‘നീ ഹിമമഴയായ് വരൂ…’ എന്ന ഹൃദ്യമായ ഗാനവും മലയാളിക്ക് സമ്മാനിച്ചുകൊണ്ടു മലയാളത്തിന്റെ സ്വരമായി ,മലയാളികളുടെ മനസില്‍ കയറിക്കുടിയ പിന്നണി ഗായിക നിത്യ മാമ്മനും ഒരുപിടി നല്ല ഗാനങ്ങളുമായി ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ ഫ്‌ബി പേജിൽ എത്തുന്നു …….മറക്കാതിരിക്കുക …ആഗസ്ത് പതിനഞ്ച് നാലുമണിമുതൽ ..വിസിറ്റ് https://www.facebook.com/hallofriendsswitzerland

.
.