സ്വിറ്റ്സർലണ്ടിൽ പ്രവർത്തിക്കുന്ന ഗ്രേസ് ബാൻഡ് 2019 മെയ് മാസം 18- നു ബാസൽ ലാൻഡിലുള്ള കുസ്പോ ഹാളിൽ വെച്ച് നടത്തപ്പെടുന്നഹൃദയാജ്ഞലി 2019 എന്ന സംഗീത നിശയിലേക്കുള്ള ടിക്കറ്റ് വിൽപ്പനയുടെ ഉൽഘാടനം ബാസലിലെ ഈഗിൾ ഹാളിൽ വെച്ച് ശ്രീ ജെയിംസ് തെക്കേമുറിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വെച്ച് സ്വിറ്റ്സർലണ്ടിലെ സെന്റ്മേരീസ് സിറിയൻ ഓർത്തോഡോക്സ് മഹായിടവകയുടെ വികാരി. ഫാ.കുരിയാക്കോസ് കൊല്ലന്നൂർ ശ്രീ ജോജോ. വിച്ചാട്ടിന് ആദ്യ ടിക്കറ്റ് നൽകി നിർവ്വഹിച്ചു.
ഗ്രേസ് ബാൻഡിന്റെ മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങളെയും, ആതുരസേവനരംഗത്ത് ഗ്രേസ് ബാൻഡിന്റെ വേറിട്ട പ്രവർത്തനശൈലിയേയും ഫാ.കുരിയാക്കോസ് കൊല്ലന്നൂർ തന്റെ ഉൽഘാടനപ്രസംഗത്തിൽ പ്രത്യേകം പ്രശംസിക്കുകയുണ്ടായി. സ്വിറ്റസർലണ്ടിലെ ആനുകാലിക സാമൂഹിക, സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ കൂട്ടായ്മയായ ഹലോ ഫ്രണ്ട് സിന്റെ മുഖ്യ മാർഗ്ഗ നിർദ്ദേശിയും , മലയാളീസ് സി എച്ച് എന്ന ഓൺ ലൈൻ പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവും, ആനുകാലിക വിഷയങ്ങളിൽ തന്റേതായ ശൈലിയിൽ ശക്തമായ വിശകലനത്തിലൂടെ പ്രതികരിക്കുന്ന അഡ്വ. ജോജോ വിച്ചാട്ട് ഗ്രേസ് ബാൻഡ് എറ്റെടുത്തിരിക്കുന്ന കർമ്മ പദ്ധതിക്ക് ആശംസകൾ നേരുകയും അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഗ്രേസ് ബാൻഡ് കൂട്ടായ്മയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.
ശ്രീ. സണ്ണി കിരിയാന്തൻ , ശ്രീ. എൽബിൻ മുണ്ടയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ച അഞ്ച് വർഷം മുമ്പ് വളരെ പരിമിധികളിൽ നിന്ന് കൊണ്ട് ആരംഭിച്ച ഗ്രേസ് ബാൻഡിനു ഇന്ന് യൂറോപ്പിലെ മുഴുവൻ കലാകാരൻ മാരെയും , ഗായകരെയും ഒരേ വേദിയിൽ അണിനിരത്തുവാൻ കഴിയുന്നു എന്നുള്ളത് എടുത്ത് പറയേണ്ട ഒരു വിജയമാണ്. ആത്മാവിനെ തൊട്ടുണർത്തുന്ന ഈ സംഗീത വിരുന്നിൽ സ്വർഗ്ഗീയ ഗായകൻ. ശ്രീ. കെസ്റ്റർ അണിചേരുകയാണ്. ശ്രീ. കെസ്റ്ററിന്റെ മഹനീയ സാന്നിദ്ധ്യം ആണു ഹൃദയാജ്ഞലി 2019 -ന്റെ സവിശേഷത. മലയാളത്തിലെ എക്കാലത്തെയും അനുഗ്രഹീത ശബ്ദത്തിനു ഉടമ , തനിക്ക് ദൈവം നൽകിയ ഇമ്പമാർന്ന ശബ്ദത്തിലൂടെ , താള ലയങ്ങളിലൂട , നാദപ്രപഞ്ചം ഒരുക്കി മലയാളികളുടെ മനസ്സിൽ കുടിയേറിയ അനുഗ്രഹീത ഗായകൻ. ശ്രീ കെസ്റ്റർ ഹൃദയാജ്ഞലി2019 ലൂടെ ആദ്യമായി സ്വിറ്റ്സർലണ്ടിൽ എത്തിച്ചേരുമ്പോൾ എല്ലാ മലയാളികളുടെയും സാന്നിദ്ധ്യ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
ഗ്രേസ് ബാൻഡ് ട്രഷർ ശ്രീ. ബിനോയി വെട്ടിക്കാട്ട് സ്വാഗതവും സ്വാഗതസംഘം കൺവീനർ ബിജു മാധവത്ത് കൃതജ്ഞതയും പറഞ്ഞു. ശ്രീ. തോമസ് മുക്കോംതറയിൽ പ്രാർത്ഥനാഗാനം ആലപിച്ചു. ശ്രീ. ജെയ്സൺ കരേടൻ , ശ്രീ. ഡിറ്റോ മുണ്ടാടൻ , ശ്രീ. മാർട്ടിൻ പിട്ടാപ്പള്ളി , ശ്രീ. ജോയി. പെരുംപള്ളിൽ, ശ്രീ. ഡേവിസ് തെക്കനാത്ത്. ,ശ്രീ. ജിജി തോപ്പിൽ , ശ്രീ. സിറിയക് വടക്കുംചേരിൽ, ശ്രീ. ജോൺസൺ പതിപ്പള്ളിൽ, ശ്രീ. ദീപു ഉള്ളാട്ടിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സാന്ദ്ര മുക്കോംത്തറയിലിന്റ നേതൃത്വത്തിൽ ഗായകസംഘം ആലപിച്ച ഗാനങ്ങളോട് കൂടി പരിപാടികൾ സമാപിച്ചു