സ്വിസ്സ് മലയാളീ സമൂഹത്തിനെ കണ്ണീരിലാഴ്ത്തി വേർപിരിഞ്ഞ പ്രിയ ഇഗ്‌നേഷ്യസ് തെക്കുംതലയുടെ സംസ്കാരകർമ്മങ്ങൾ ഏപ്രിൽ 19 ബുധനാഴ്ച ബെല്ലിൻസോണയിൽ നടക്കും.മൂന്നു സ്ഥലങ്ങളിലായാണ് ചടങ്ങുകൾ ക്രെമീകരിച്ചിരിക്കുന്നത് ..
പരേതനോടുള്ള ബഹുമാനാർത്ഥം നാളെ ഒന്നരക്ക് (13.30 ) പാരമ്പര്യ രീതിയിലുള്ള പ്രാർത്ഥനാകർമ്മകൾ മലയാളത്തിൽ ആരംഭിക്കും .വിലാസം –
PRAYER @ 13.30 PM
Cafube Sa
Via Riale Righetti 22,
6503 Bellinzona
ഇവിടെവെച്ച്മാത്രമായിരിക്കും പ്രിയ ഇഗ്നേഷ്യസിന്റെ ഭൗതികശരീരം ദർശിക്കുവാനും യാത്രാമൊഴിയേകാനും സാധിക്കുക …പ്രാർത്ഥനകൾക്ക് ശേഷം 14 .15 നു ഭൗതികശരീരം അടഞ്ഞപെട്ടിയിലായിരിക്കും കുർബാന നടക്കുന്ന ദേവാലയത്തിലേക്ക് കൊണ്ടുപോകുക –
ബഹുമാനപ്പെട്ട വൈദികരുടെ കാർമ്മികത്വത്തിൽ മൂന്നുമണിക്ക് (15.00 PM ) ഇറ്റാലിയൻ ഭാഷയിലുള്ള കുർബാന അർപ്പിക്കും – ദേവാലയത്തിന്റെ വിലാസം –
HOLY MASS @ 15.00 PM
CHIESA DEL SACRO CUORE ,
Via Varrone 12,
6500 Bellinzona
പരിശുദ്ധ കുർബാനയ്ക്കുശേഷം നാലേകാലിനു (16.15 PM ) സിമിത്തേരിയിൽ പാരമ്പര്യരീതിയിൽ മലയാളത്തിൽ അന്ത്യകർമ്മങ്ങൾ നടത്തപ്പെടും – സിമിത്തേരിയുടെ വിലാസം –
CREMATION IN CEMETERY @ 16.15 PM
Kirche Santa Maria delle Grazie
Via Convento 5,
6500 Bellinzona
പരേതൻറെ ഭൗതികശരീരം ദർശിക്കുവാനും യാത്രാമൊഴിയേകാനും പ്രാർത്ഥനനടക്കുന്ന Via Riale Righetti 22,6503 Bellinzona ൽ ഒന്നരക്ക് തന്നെ എത്തിച്ചേരുവാൻ ഓർമ്മിപ്പിക്കുന്നു … രണ്ടേകാൽ വരെ നടക്കുന്ന പ്രാര്ഥനാ ചടങ്ങുകൾക്ക് ശേഷം അടഞ്ഞപെട്ടിയിലായിരിക്കും ഭൗതികശരീരം പള്ളിയിലേക്കും തുടർന്ന് സിമിത്തേരിയിലേക്കും കൊണ്ടുപോകുക ..ഈ രണ്ടു സ്ഥലങ്ങളിലും പെട്ടി വീണ്ടും തുറക്കുവാൻ സൗകര്യമുണ്ടായിരിക്കുന്നതല്ല എന്ന് ഓർമ്മിപ്പിക്കുന്നു .
————————————————————————————————
Problem displaying Facebook posts. Backup cache in use.
Click to show error