കോതമംഗലം ,തൃക്കാരിയൂർ പുഷ്പമംഗലത്ത് (ആനക്കൂട്ടുങ്ങൽ) പി.ജി. ചന്ദ്രശേഖരൻ നായർ (86) നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു .. സ്വിറ്റ്സർലൻഡ് ,സൂർ നിവാസി ശശി പുഷ്പമംഗലത്തിന്റെ പിതാവാണു പരേതൻ .മിനി സലിംകുമാർ, മനോജ് കുമാർ പുഷ്പമംഗലത്ത് (കാനഡ )എന്നിവർ പരേതന്റെ മറ്റു മക്കളാണ് വിദ്യാഭ്യാസ വകുപ്പിൽ അക്കൗണ്ട്സ് ഓഫീസർ ആയിരുന്നു പരേതൻ . സംസ്കാരകർമ്മങ്ങൾ പിന്നീട്.
Related News
ശ്രീ തോമസ് മുക്കോംതറയിൽ ആദ്യമായി സംഗീത സംവിധാനം ചെയ്ത “സെന്റ് മാർട്ടിൻ പ്രവാസി കൂട്ടായ്മയുടെ ” സ്വർഗീയ നാഥാ എന്ന മരിയൻ ഭക്തിഗാനം റിലീസ് ചെയ്തു .
പ്രവാസലോകത്തുനിന്നും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നാട്ടിലെ അശരണർക്കായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവാസി കൂട്ടായ്മയായ സെന്റ് മാർട്ടിൻ പ്രവാസി കൂട്ടായ്മ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ഈ ഗാനം സംഗീതാസ്വാദകർക്കായി യുട്യൂബ് വഴി റിലീസ് ചെയ്തിരിക്കുന്നത് .കേരളത്തിലുള്ള വയനാട് ജില്ലയിലെ അമ്പലവയൽ സെന്റ് മാർട്ടിൻ പള്ളി ഇടവകയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിരിക്കുന്നവരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ . ഈ കൂട്ടായ്മയിൽ നിന്ന് ഉദയം ചെയ്ത അതി മനോഹരമായ മരിയൻ ഭക്തി ഗാനമാണ് ” സ്വർഗീയനാഥ” ഈ ഗാനത്തിന്റെ […]
വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുല്ലാങ്കുഴലിൽ നാദവിസ്മയമൊരുക്കി രാജേഷ് ചേർത്തല .
വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് ലോകമെമ്പാടുമുള്ള കലാ ആസ്വാദകർക്കായി ലോക പ്രശസ്തരായ മലയാളി കലാകാരന്മാരെ facebook ലൈവ് വഴി അവതരിപ്പിക്കുന്ന പ്രോഗ്രാമിന് ഗംഭീര പ്രതികരണം ലഭിച്ചു. ഫ്യൂഷൻ സംഗീത മേഖലയിലെ നിറ സാന്നിധ്യമായ പ്രശസ്ത കലാകാരൻ രാജേഷ് ചേർത്തലയും കീബോർഡ് ആർട്ടിസ്റ്റ് അനൂപ് ആനന്ദും ചേർന്നൊരുക്കിയ സംഗീതവിരുന്ന് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പ്രേക്ഷകരാണ് ആസ്വദിച്ചത്. ജൂൺ ആറാം തീയതി ശനിയാഴ്ച വൈകുന്നേരം യൂറോപ്യൻ സമയം അഞ്ചു മണിക്ക് വേൾഡ് മലയാളി കൗൺസിലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ആയ […]
മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനാഘോഷങ്ങൾക്ക് തിളക്കമേകിക്കൊണ്ട് സ്വിറ്റസർലണ്ടിലെ ഭാരതീയ കലോത്സവത്തിൽ ‘മഹാത്മാ’ അരങ്ങേറി.
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ ഭാരതീയ കലാലയം ഒരുക്കിയ “ഭാരതീയ കലോത്സവം 2020 ′ ന് വർണാഭമായ പരിസമാപ്തി. 2020 ജനുവരി 4 ന് സുറിച്ചിലെ, ഊസ്റ്റെർ സ്റ്റാഡ്ത് ഹോഫ് ഹാളിൽ വൈകിട്ട് നാലിന് ആരംഭിച്ച ഭാരതീയ കലാലയത്തിന്റെ വാർഷികത്തിൽ, വിവിധ കലാ സാംസ്കാരിക പരിപാടികൾക്ക് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് കലാസ്വാദകർ എത്തിച്ചേരുകയുണ്ടായി . ഭാരത മണ്ണിൽ പതിഞ്ഞ രാഷ്ട്രപിതാവിന്റെ കാൽപ്പാടുകൾ, പ്രവാസി ഇന്ത്യക്കാരുടെ മക്കൾ സ്വന്തം ഹൃദയത്തിൽ ഏറ്റുവാങ്ങുന്നതാണ് വാര്ഷികാഘോഷങ്ങൾക്കു തിലകച്ചാർത്തണിയിച്ച മഹാത്മാ […]