സ്വിറ്റ്സർലൻഡ് നിവാസി ബിറ്റി റെജിയുടെ പിതാവ് ശ്രീ വി ജെ ജേക്കബ് (ചാക്കപ്പൻ ) വെട്ടിക്കാട്ടു ,ചോരക്കുഴി ,കൂത്താട്ടുകുളം ഇന്ന് വെളുപ്പിന് നിര്യാതനായി .പരേതന് എൺപത്തിരണ്ടു വയസ്സായിരുന്നു .
ഭാര്യ മണ്ണത്തൂർ പൊടിപാറയിൽ കുടുംബാംഗം , മക്കൾ -ബിറ്റി റെജി (Switzerland), ബിൻസ് ജേക്കബ് (Kerala), മരുമക്കൾ റെജി ജോൺ ,അനു ബിൻസ് , സാന്ദ്ര ജോൺ ,സെലിൻ ജോൺ , അമയാ ബിൻസ് ,നിരഞ്ജനാ ബിൻസ് എന്നിവർ പരേതന്റെ കൊച്ചുമക്കളാണ് . ശവസംസ്കാരം കർമ്മങ്ങൾ കൂത്താട്ടുകുളം, ചോരക്കുഴി, സെൻറ് സ്റ്റീഫൻസ് ദേവാലയത്തിൽവെച്ചു നടത്തപ്പെടുന്നു ..