സ്വിറ്റ്സർലൻഡിലെ ആദ്യകാലമലയാളി ഗ്രോണോയിൽ താമസിക്കുന്ന ശ്രീ പാപ്പച്ചൻ വെട്ടിക്കലിന്റെ മാതാവ് ശ്രീമതി മറിയക്കുട്ടി ചാക്കോ ,(92 വയസ്സ് ) പാലക്കാട് ,ധോണിയിലുള്ള സ്വവസതിയിൽ അന്ത്യകൂദാശകൾ സ്വീകരിച് ഇന്ത്യൻ സമയം വെളുപ്പിന് (22 .04 ) ഒരു മണിയോട് കൂടി നിര്യാതയായി.. ഗ്രോണോയിലുള്ള സോബി വെട്ടിക്കലും ,ബോബി വെട്ടിക്കലും പരേതയുടെ ചെറുമക്കളാണ് .സംസ്കാരകർമ്മങ്ങൾ പിന്നീട് നടത്തുന്നതായിരിക്കും .
സ്വിറ്റസർലണ്ടിലെ വിവിധ സാമുദായിക ,സാംസ്കാരിക കൂട്ടായ്മകൾ പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു