റിപ്പോർട്ട് -ജേക്കബ് മാളിയേക്കൽ
സൂറിച്ച്. സ്വിറ്റ്സർലണ്ടിൽ ജൂൺ 4 ,5 തീയ്യതികളിൽ നടന്ന കേളി രാജ്യാന്തര കലാമേളയിൽ തിളങ്ങിയ ഡാനിയേൽ കാച്ചപ്പിള്ളി ബലപ്രതിഭ പട്ടം നേടി. കുരുന്നുകളുടെ കലാപോഷണത്തിനായി ബാലികാ ബാലന്മാർക്ക് വേണ്ടി ഒരുക്കിയ പ്രത്യേക ഇനങ്ങളിൽ നിന്നും മൂന്ന് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും നേടിയാണ് ഡാനിയേൽ കാച്ചപ്പിള്ളി തോമസ് വ്യക്തിഗത ചാമ്പ്യൻ ആയത്.
സ്റ്റോറി ടെല്ലിങിലും ഫാൻസി ഡ്രസിലും ഒന്നാംസ്ഥാനവും ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനവും സോളോ സോങ് കരോക്കയിൽ മൂന്നാം സ്ഥാനവും നേടിയാണ് ഡാനിയേൽ കാച്ചപ്പിള്ളി ശ്രദ്ധ നേടിയത്. സ്വിറ്റ്സർലണ്ടിലെ ബിൽട്ടണിൽ താമസിക്കുന്ന ഫൈസൽ കാച്ചപ്പിള്ളി മഞ്ജു ദമ്പതിമാരുടെ പുത്രനാണ്. കേളി ട്രോഫിയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
![](https://i0.wp.com/malayalees.ch/wp-content/uploads/2022/06/71329f00-7647-4efb-80e2-90d6a303dbdc.jpg?resize=640%2C638&ssl=1)
![](https://i0.wp.com/malayalees.ch/wp-content/uploads/2022/06/image-1.png?resize=640%2C853&ssl=1)