സ്വിട്സർലണ്ടിൽ, ആറാവു പ്രദേശത്തെ മലയാളി സമൂഹം ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 19 നു ഞായറാഴ്ച നടത്തും. സൂർ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ വൈകിട്ട് 5 മണിക്ക് വിശുദ്ധ കുർബാനയോടുകൂടി പരിപാടികൾ ആരംഭിക്കും. ഫാ. വർഗീസ് (ലെനിൻ ) മൂഞ്ഞേലിൽ ദിവ്യബലി അർപ്പിക്കും. കോവിഡ് 19 പ്രോട്ടോക്കോൾ – നിബന്ധനകൾ പാലിച്ചുകൊണ്ടായിരിക്കും എല്ലാ ചടങ്ങുകളും നടക്കുക. ദേവാലയത്തിന്റെ അഡ്രസ്സ്: Holy Spirit Catholic Church, Tramstrasse 38,
Related News
ജീവകാരുണ്യവീഥിയിൽ വെളിച്ചം വിതറി സ്വിറ്റ്സർലൻറ്ലെ ലൈറ്റ് ഇൻ ലൈഫ്. Annual-Report -2021
അശരണർക്കും ആലംബഹീനർക്കും കരുത്തും കരുതലുമായി, കാരുണ്യവീഥിയിൽ പ്രകാശമായി, പത്താം വർഷത്തിലേക്ക് പ്രവേശിക്കുകയാണ് സ്വിറ്റ്സർലന്റിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്.2013 ൽ എളിയ രീതിയിൽ പ്രവർത്തനം ആരംഭിച്ച സംഘടന, ഒൻപതു വർഷങ്ങൾ പിന്നിടുമ്പോൾ തികച്ചും അഭിമാനകരമായ നാഴികക്കല്ലുകൾ പിന്നിട്ടിരിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികൾ പ്രാദേശിക പരിധികളോ ജാതി മത വിത്യാസങ്ങളോ നോക്കാതെ ഏറ്റെടുക്കുകയും, സമയ ബന്ധിതമായി നടപ്പാക്കുകയാണ് LIGHT in LIFE ചെയ്യുന്നത്. അടിസ്ഥാന – ഉപരി വിദ്യാഭ്യാസ മേഖലകളിൽ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി, കേരളത്തിലെ വിവിധ […]
ഭാരതീയം…സിൽവർജൂബിലിയുടെ നിറവിൽ മാർച്ച് രണ്ടിന് വർണ്ണതിളക്കമാർന്ന ആഘോഷങ്ങളുമായി ഭാരതീയകലാലയം സ്വിറ്റ്സർലൻഡ്.
സിൽവർജൂബിലിയുടെ നിറവിൽ വർണ്ണതിളക്കമാർന്ന ആഘോഷങ്ങളുമായി ഭാരതീയകലാലയം സ്വിറ്റ്സർലൻഡ്. കാൽനൂറ്റാണ്ടിന്റെ സഞ്ചാരവീഥിയിൽ എന്നും സ്വിസ്സ് മലയാളികൾക്ക് കലാവിരുന്നുകളുടെ പുതുമഴ പൊഴിച്ച് ജനമനസ്സുകളെ കുളിർമഴയണിയിപ്പിച്ചുകൊണ്ടിരിക്കു ന്ന ഭാരതീയ കലാലയം ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തീകരിക്കുന്ന ഈ വേളയിൽ ഒരുക്കുന്നു , മറ്റൊരു കുളിർമയാർന്ന കലാവിരുന്ന് “ഭാരതീയം”. 2024 മാർച്ച് 2 ന് സൂറിച്ചിലെ വിശാലമായ ഡീറ്റികോൺ സ്റ്റാറ്റ് ഹാളിൽ ( Stadihalle Dietikon ) ശനിയാഴ്ച രാവിലെ 9 മണിക്ക് ആഘോഷപൂരങ്ങളുടെ കൊടിയേറുന്നു. ഭാരതീയകലാലയത്തിന്റെ അഭിമാനമായ, 22 വർഷങ്ങളോളമായി നടത്തിവരുന്ന യുവതലമുറക്കുള്ള […]
സ്വിസ്സ് – കേരള വനിതാ ഫോറം സംഘടിപ്പിച്ച സാംസ്ക്കാരിക സായാഹ്നം
മലയാള സംസ്ക്കാരത്തിന്റെ തനിമയും, കാരുണ്യത്തിന്റെ കരസ്പർശവും ഒത്തുചേർന്ന ഒരു സായാഹ്നമായിരുന്നു കഴിഞ്ഞു പോയ ഫെബ്രുവരി ഒൻപതിന് സ്വിസ്സ് – കേരളാ വനിതാ ഫോറം ഒരുക്കിയത്. ഈ സാംസ്ക്കാരിക സായാഹ്നം നമ്മുടെ ചരിത്രത്തിലൂടെയും, കലകളിലൂടെയും, രുചി വൈവിധ്യങ്ങളിലൂടെയുമുള്ള ഒരു യാത്ര കൂടിയായിരുന്നു. ഏകദേശം 5.30 നൊടു കൂടി ബാസലിലെ ഓബർവില്ലിൽ വച്ച് വനിതാ ഫോറം ടീം അംഗങ്ങൾ ഒരുമിച്ച് ഭന്ദ്രദീപം കൊളുത്തി ഈ സാംസ്ക്കാരിക സായാഹ്നത്തിനു തുടക്കം കുറിച്ചു. പിന്നിട് പ്രസിഡന്റ് ശ്രീമതി ലീനാ കുളങ്ങര ഭാഷയുടെയും, ദേശത്തിന്റെയും […]