സ്വിറ്റസർലണ്ടിലെ ബാസലിലെ മലയാളി സൗഹൃദയ കൂട്ടായ്മയിൽ നിന്നും രൂപം കൊണ്ട കേരളാ കൾച്ചറൽ & സ്പോർട്സ് ക്ലബ് (KCSC) എന്ന സംഘടനാ സാമൂഹ്യ സേവനത്തിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാകുവാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ 2014 ൽ തുടക്കം കുറിച്ച വനിതാ ചാരിറ്റി വിഭാഗമാണ് “Angels basel”
ജീവകാരുണ്യസേവനരംഗത്തു സജീവസാന്നിധ്യമായ Angels Basel, Switzerland ആറാം വർഷത്തിലേക്കു ചുവടുവയ്ക്കുകയാണ് . ഈ അവസരത്തിൽ സംഘടനയ്ക്ക് കരുത്തേകുവാനായി 2020 -2021 വര്‍ഷങ്ങളിലേക്കുള്ള നവസാരഥികൾ ചുമതലയേറ്റു.
പ്രസിഡണ്ട് :റീന മാങ്കുടിയിൽ ,വൈസ് പ്രസിഡണ്ട് :സിമ്മി ചിറക്കൽ ,സെക്രട്ടറി :ലിജി ചക്കാലക്കൽ ,ജോയിന്റ് സെക്രട്ടറി : ആൻസമ്മ മുട്ടാപ്പിള്ളിൽ ,ട്രെഷറർ:സാലി തിരുത്താനത്തിൽ ,പി .ആർ .ഒ:ലില്ലി മാടശ്ശേരി ,കോർഡിനേറ്റർ:ബോബി ചിറ്റാട്ടിൽ ,കോർഡിനേറ്റർ :മേഴ്സി തോട്ടുകടവിൽ , കോർഡിനേറ്റർ: ലിസ്സി കുരീക്കൽ
ഭവന രഹിതരേയും, തുടർ വിദ്യാഭ്യാസം ലഭിക്കാതെ പോകുന്നവരെയും, രോഗാവസ്ഥയില്‍ കഷ്ടത അനുഭവിക്കുന്നവരിലേക്കും, ആശ്വാസത്തിന്റെയും, സാന്ത്വനത്തിന്റെരയും, പ്രഭാകിരണം വര്ഷിരച്ചു കൊണ്ട് Angels Basel നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്ത്തിനങ്ങള്ക്ക് സ്വിസ് മലയാളികൾ നൽകി വരുന്ന സഹകരണത്തിന് പുതിയ കമ്മിറ്റി നന്ദി അറിയിച്ചു ..തുടർന്നുള്ള പ്രവർത്തങ്ങൾക്ക് എല്ലാ സുഹൃത്തുക്കളുടെയും, അഭ്യുദയകാംഷികളുടെയും സാന്നിദ്ധ്യവും, സഹകരണവും അഭ്യര്‍ത്ഥിച്ചു .