മോദി വേദിയിൽ തമിഴ് തായ് വാഴ്ത്തും ദേശീയഗാനവും

ചെന്നൈ ഐഐടി മദ്രാസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തമിഴ്നാടിന്റെ സംസ്ഥാനഗാനമായ തമിഴ് തായ് വാഴ്ത്തും ദേശീയഗാനവുമാണ് ആലപിച്ചത്. വന്ദേ മാതരം ചടങ്ങിന്റെ ഭാഗമായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു. ചെന്നൈ സന്ദർശനത്തിനിടെ പ്രധാനമന്ത്രി 13,000 കോടി രൂപയിലധികം വരുന്ന വികസനപദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിലെ വടപളനി–പൂനമല്ലി ബൈപാസ് പാതയുടെ ആദ്യ സർവീസും ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി സി. ജോസഫ്…

Read Full News

മാസപ്പടി കേസ്: പിണറായി ഉൾപ്പെടെർക്കെതിരെ രണ്ട് വിജിലൻസ് FIR

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. കേരള ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് നടപടി സ്വീകരിച്ചത്. ആദ്യ എഫ്‌ഐആറിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. ടി. വീണ, എക്സാലോജിക് സൊല്യൂഷൻസ്, സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. വ്യക്തിപരമായ നേട്ടത്തിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും ഗൂഢാലോചന നടന്നെന്നുമാണ് എഫ്‌ഐആറിലെ ആരോപണം. കേസ് അഴിമതി…

Read Full News

പുകവലിയില്ലെങ്കിലും ശ്വാസകോശം അപകടത്തിൽ

പുകവലി ശ്വാസകോശാരോഗ്യത്തിന് വലിയ ഭീഷണിയാണെങ്കിലും, പുകവലിക്കാത്തവരെയും വായുമലിനീകരണം, വീടിനുള്ളിലെ പുക, ജോലിസ്ഥലത്തെ പൊടി-രാസവസ്തുക്കൾ എന്നിവ ബാധിക്കാം. ശ്വാസകോശ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. വായുമലിനീകരണം ശ്രദ്ധിക്കുകവാഹനപ്പുകയും പൊടിയും സൂക്ഷ്മകണികകളും ശ്വാസകോശത്തെ ബാധിക്കാം. വായു ഗുണനിലവാരം മോശമായ ദിവസങ്ങളിൽ പുറത്തിറങ്ങുന്ന സമയം കുറയ്ക്കുകയും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക. വീട്ടിനുള്ളിലെ പുക ഒഴിവാക്കുകവിറക്, കൽക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിച്ചുള്ള പാചകം, വായുസഞ്ചാരം കുറവുള്ള മുറികൾ, കത്തിക്കുന്ന കൊതുകുതിരി എന്നിവ വീടിനുള്ളിലെ മലിനീകരണം വർധിപ്പിക്കാം. അടുക്കളയിൽ മതിയായ വെന്റിലേഷൻ ഉറപ്പാക്കുക….

Read Full News

ബാങ്ക് പണിമുടക്ക്; നിർദേശവുമായി എസ്‌ബിഐ

സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി എസ്ബിഐ. ഈ ദിവസങ്ങളിൽ എ.ടി.എം സേവന നിരക്കുകൾ എസ്ബിഐ ഒഴിവാക്കി. പണിമുടക്ക് സമയത്ത് ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പണം പിൻവലിക്കുന്നതിനായി രാജ്യത്തെ ഏത് ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അത്തരം ഇടപാടുകൾക്ക് അധിക നിരക്ക് ഈടാക്കില്ലെന്ന് എസ്‌ബി‌ഐ വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ബാങ്ക് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാം. ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താം…

Read Full News

ഡൽഹി പ്രതിഷേധം: യുഎൻ പ്രസ്താവന തള്ളി ഇന്ത്യ

ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് (OHCHR) ഉന്നയിച്ച ആശങ്കകൾ ഇന്ത്യ തള്ളി. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലെ “അനാവശ്യ ഇടപെടൽ” എന്നാണ് ഇന്ത്യയുടെ പ്രതികരണം. സമാധാനപരമായി ഒത്തുകൂടാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതാണെന്ന് ഇന്ത്യ വ്യക്തമാക്കി. പൊതുസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ഈ അവകാശം നടപ്പാക്കുന്നതെന്നും അധികൃതർ നിയമപ്രകാരമാണ് പ്രവർത്തിച്ചതെന്നും ഇന്ത്യയുടെ പ്രതികരണത്തിൽ പറയുന്നു. യുഎൻ മനുഷ്യാവകാശ ഓഫീസ് വക്താവ് തമീം അൽ-ഖീത്താൻ, പ്രതിഷേധത്തിനുമുമ്പും ശേഷവും പ്രതിഷേധക്കാർ, നേതാക്കൾ,…

Read Full News

ബീ ഫ്രണ്ട്സ് അവതരിപ്പിക്കുന്ന ‘ഉത്സവ് 26’ ഒക്ടോബർ 24ന്

സ്വിറ്റ്സർലൻഡിലെ മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് Be Friends സംഘടിപ്പിക്കുന്ന ‘ഉത്സവ് 26’ ഒക്ടോബർ 24 ശനിയാഴ്ച നടക്കും. സംഗീതം, നൃത്തം, കലാപരിപാടികൾ, സൗഹൃദം, ആഘോഷം എന്നിവ നിറഞ്ഞ മനോഹരമായ സായാഹ്നമായിരിക്കും പരിപാടി. വേദി: Haaggeri-Saal, 8833 Samstagern / ZH, Switzerland കുടുംബസമേതം പങ്കെടുത്ത് ആഘോഷത്തിന്റെ ഭാഗമാകാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.

Read Full News

വിദഗ്ധരുടെ ഇഷ്ടരാജ്യം സ്വിറ്റ്സർലൻഡ്

വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന പ്രൊഫഷണലുകൾക്ക് ഉയർന്ന വേതനം ലഭിക്കുന്ന രാജ്യമായി സ്വിറ്റ്സർലൻഡ് അറിയപ്പെടുന്നു. എന്നാൽ, സ്വിസ് പൗരന്മാരും വിദേശ തൊഴിലാളികളും തമ്മിലുള്ള വേതനവ്യത്യാസം വളരെ കുറവാണ് എന്നതാണ് രാജ്യത്തിന്റെ ശ്രദ്ധേയമായ പ്രത്യേകത. പല വികസിത രാജ്യങ്ങളിലും ഒരേ വിദ്യാഭ്യാസം, പ്രായം, പ്രവൃത്തിപരിചയം, ജോലി മേഖല, താമസസ്ഥലം എന്നിവയുള്ളവരായിട്ടും കുടിയേറ്റ തൊഴിലാളികൾക്ക് സ്വദേശികളേക്കാൾ കുറഞ്ഞ വേതനം ലഭിക്കുന്ന സാഹചര്യമുണ്ട്. എന്നാൽ സ്വിറ്റ്സർലൻഡിൽ, പ്രത്യേകിച്ച് യൂറോപ്യൻ യൂണിയൻ–യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (EU/EFTA) രാജ്യങ്ങളിൽ നിന്ന് എത്തുന്ന തൊഴിലാളികൾക്ക് ഈ…

Read Full News

ബൈ റണ്ണിൽ വിൻഡീസ് പ്രതിഷേധം

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20യിൽ ബൈ റൺ അനുവദിച്ചതിനെച്ചൊല്ലി വെസ്റ്റ് ഇൻഡീസ് താരങ്ങളും ഓൺ-ഫീൽഡ് അമ്പയർമാരും തമ്മിൽ വാക്കുതർക്കം. ഇൻഡോറിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ ഇന്നിങ്സിന്റെ അവസാന ഓവറിലായിരുന്നു സംഭവം. ഷമർ ജോസഫിന്റെ സ്ലോവർ പന്തിൽ പ്രിൻസ് യാദവ് ഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും പന്ത് വിക്കറ്റ് കീപ്പർ ഷെയ് ഹോപ്പിന്റെ കൈകളിലെത്തി. റണ്ണൗട്ടിനായി ഹോപ്പ് പന്ത് ജോസഫിന് എറിഞ്ഞെങ്കിലും താരത്തിന് അത് പിടിച്ചെടുക്കാനായില്ല. പന്ത് താഴേക്ക് പോയതോടെ ഇന്ത്യൻ ബാറ്റർമാർ ഒരു റൺ ഓടി പൂർത്തിയാക്കി. അമ്പയർമാർ…

Read Full News