മോദി വേദിയിൽ തമിഴ് തായ് വാഴ്ത്തും ദേശീയഗാനവും

ചെന്നൈ ഐഐടി മദ്രാസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തമിഴ്നാടിന്റെ സംസ്ഥാനഗാനമായ തമിഴ് തായ് വാഴ്ത്തും ദേശീയഗാനവുമാണ് ആലപിച്ചത്. വന്ദേ മാതരം ചടങ്ങിന്റെ ഭാഗമായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

ചെന്നൈ സന്ദർശനത്തിനിടെ പ്രധാനമന്ത്രി 13,000 കോടി രൂപയിലധികം വരുന്ന വികസനപദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിലെ വടപളനി–പൂനമല്ലി ബൈപാസ് പാതയുടെ ആദ്യ സർവീസും ഫ്ലാഗ് ഓഫ് ചെയ്തു.

മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രിക്കൊപ്പം മെട്രോ യാത്രയിൽ പങ്കെടുത്തു. പോരൂർ ബൈപാസ് സ്റ്റേഷനിൽനിന്ന് പൂനമല്ലി ബൈപാസിലേക്കും തിരിച്ചും ഇരുവരും യാത്ര ചെയ്തു.

ഐഐടി മദ്രാസിലെ സുധ ഗോപാലകൃഷ്ണൻ ബ്രെയിൻ സെന്ററും പ്രധാനമന്ത്രി സന്ദർശിച്ചു. റെയിൽവേ, തുറമുഖം, നഗര ഗതാഗതം, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികളും സന്ദർശനത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്തു.