നോയിഡയില്‍ ഭക്ഷണശാലകളിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. സെക്ടർ 125ലെ കൃഷ്ണ ഫുഡ് പോയിന്റ് എന്ന ഹോട്ടലിൽ നിന്നാണ് തീപടര്‍ന്നത്. അഞ്ചിലധികം ചായക്കടകളിലേക്കും ലഘു ഭക്ഷണശാലകളിലേക്കും തീ പടര്‍ന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഐടി ഓഫീസുകളും പ്രവർത്തിക്കുന്ന തിരക്കേറിയ മേഖലയാണിത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടരുകയാണ്.
തീപിടിത്തമുണ്ടായി ഉടൻ തന്നെ 12 ഫയർ യൂണിറ്റുകൾ ഉടൻ തന്നെ സ്ഥലത്തെത്തി. താൽക്കാലിക കടകളിലുണ്ടായിരുന്നവരെ ഒഴിപ്പിച്ച ശേഷം, ആറ് ഫയർ യൂണിറ്റുകൾ ഉപയോഗിച്ച് തീ പൂർണ്ണമായും അണച്ചു. തീ അണയ്ക്കുന്നതിനിടയിൽ ഒരാളെ അബോധാവസ്ഥയിൽ കണ്ടെത്തുകയും, ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
