Entertainment

‘ടൈറ്റൻസ്’ ഒരു പുത്തൻ സിനിമ അനുഭവം

സിനിമ പ്രേക്ഷകർക്ക് പുതു പുത്തൻ ഫാന്റസി കോമഡി ത്രില്ലർ അനുഭവമൊരുക്കി തിയേറ്ററുകളിൽ കയ്യടി നേടുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’…മലയാള സിനിമയിലെ പുത്തൻ വിജയ പരീക്ഷണമാണ് ഈ സിനിമയെന്ന് ആദ്യ ദിനം തന്നെ ഉറപ്പിക്കുകയാണ് കാഴ്ചക്കാർ കോമഡിയും ക്രൈമും ഫാന്റസിയും ഒരുപോലെ ചേർത്തിണക്കിയ ചിത്രം പ്രമേയത്തിലെ വ്യത്യസ്‌തയ്‌ക്കൊപ്പം കിടിലൻ മേക്കിങ് കൊണ്ടും പ്രേക്ഷക സ്വീകാര്യത നേടുകയാണ്. ‘അനുഗ്രഹീതൻ ആന്റണി’ക്കു ശേഷം 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ചിത്രവുമായി സംവിധായകൻ പ്രിൻസ് ജോയ് എത്തുമ്പോൾ അത് പ്രതീക്ഷകൾക്ക് മുകളിലേക്ക് ഉയർന്നു.

അഭിനയത്തിൽ എന്നും കയ്യടി നേടുന്ന ജയസൂര്യ വിനായകൻ കൂട്ടുകെട്ട് ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഗുണ്ടാ സംഘത്തിന്റെ ജീവിതത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. ചിരിയുടെ രസച്ചരട് പൊട്ടിക്കാതെ സാധാരണ ക്രൈം പ്ലോട്ടിൽ തുടങ്ങി മിസ്റ്ററിയും ഫാന്റസിയും നിറഞ്ഞ ലോകത്തേക്ക് കഥ വികസിക്കുകയാണ്. വിചാരിക്കാത്ത സമയത്തുണ്ടാകുന്ന കിടിലൻ ട്വിസ്റ്റുകൾ സിനിമയുടെ ത്രില്ലിംഗ് അനുഭവം ഉയർത്തുന്നുണ്ട്. എന്നും വ്യത്യസ്തമായ കഥാപ്രത്രങ്ങളുമായി എത്തുന്ന ജയസൂര്യയുടെ മറ്റൊരു കിടിലൻ കഥാപാത്രം തന്നെയാണ് ആന്റണി യാക്കൂൻ. കിട്ടുന്ന വേഷമെല്ലാം കയ്യടി നെടുംവിധം ഗംഭീരമാക്കുന്ന വിനായകന്റെ മറ്റൊരു മികച്ച പ്രകടനമാണ് ചിത്രത്തിലുള്ളത്ത്. ആടിൽ കണ്ടുനിർത്തിയ ജയസൂര്യ വിനായകൻ കോംബോ ആവേശ കാഴ്ചകളാണ് തിയേറ്ററിൽ ഒരുക്കിയിരിക്കുന്നത്… ഇവർക്കൊപ്പം നിഹാൽ നിസാം, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, അൽ അമീൻ, ആദം സാബിഖ്, മഹേശ്വരി ജോയ്, മണികണ്ഠൻ ആചാരി എന്നിവരും പ്രകടന മികവുകൊണ്ട് സിനിമയുടെ ലെവലുയർത്തുന്നു.

ജെയിംസ് സെബാസ്റ്റ്യന്റെ തിരക്കഥയിലെ കോമഡി ത്രില്ലർ ഫാന്റസി എലമെന്റുകളെ ഒട്ടും താഴേക്ക് പോകാതെ തന്നെ സ്‌ക്രീനിലെത്തിക്കാൻ സംവിധായകൻ പ്രിൻസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിഷ്ണു ശർമ്മയുടെ ക്യാമറ ചിത്രത്തിന്റെ പ്ലസ് പോയിന്റുകളിൽ ഒന്ന് തന്നെയാണ്. ലാഗില്ലാതെ ആസ്വദിക്കാൻ അവസരമൊരുക്കുന്ന സിനിമ. തിയേറ്റർ അനുഭവം ആവശ്യപ്പെടുന്നത് തന്നെയാണ്.