വിനായകന് നായകവേഷത്തില് എത്തുന്ന എറ്റവും പുതിയ ചിത്രം തൊട്ടപ്പന് റിലീസിങ്ങിനൊരുങ്ങുകയാണ്. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രശസ്ത എഴുത്തുകാരന് ഫ്രാന്സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന് തൊട്ടപ്പന് എടുത്തിരിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില് പുതുമുഖ നടി പ്രിയംവദയാണ് നായിക. ദിലീഷ് പോത്തന്, മനോജ് കെ ജയന്,കൊച്ചു പ്രേമന്, പോളി വില്സണ്, റോഷന് മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.
Related News
‘അയാള്ക്ക് അതിര്ത്തികളില്ല’, ‘റാം’മിലൂടെ മോഹന്ലാലും ജീത്തുവും വീണ്ടും ഒന്നിക്കുന്നു
ദൃശ്യത്തിനു ശേഷം, മോഹന്ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘റാം’ . ഒരു ത്രില്ലര് ചിത്രമായിരിക്കും ഇതും. തെന്നിന്ത്യന് നടി തൃഷയാണ് നായികയായി എത്തുന്നത് . ചിത്രത്തില് ഡോക്ടറായിട്ടാണ് തൃഷ വേഷമിടുന്നത് . ഇന്ത്യ മാത്രമല്ല വിദേശ രാജ്യങ്ങളടക്കം ചിത്രത്തിന്റെ ലൊക്കേഷനാകും.
സസ്പെന്സ് ഒളിപ്പിച്ച് ബിഗ് ബ്രദറിന്റെ ട്രെയിലറെത്തി
മോഹന്ലാലിന്റെ പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയിലറെത്തി. മോഹന്ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്. ലേഡീസ് ആന്ഡ് ജന്റില്മാന് എന്ന ചിത്രത്തിന് ശേഷം മോഹന്ലാലും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമാണിത്. ആക്ഷന് ത്രില്ലര് ചട്ടക്കൂടില് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സസ്പെന്സ് നിലനിര്ത്തിയാണ് ട്രെയിലറും എത്തിയിരിക്കുന്നത്. വിയറ്റ്നാം കോളനിയാണ് സിദ്ധിഖിന്റെ സംവിധാനത്തില് മോഹന്ലാല് അഭിനയിച്ച ആദ്യ ചിത്രം. ബോളിവുഡ് താരം അര്ബാസ് ഖാനും ചിത്രത്തില് ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനൂപ് മേനോന്, ഹണി റോസ്, […]
അമ്പിളിയെ വിജയിപ്പിച്ചതിന് നന്ദി പറഞ്ഞ് സംവിധായകന് ജോണ് പോള് ജോര്ജ്ജ്
സൗബിന് ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി ജോണ് പോള് ജോര്ജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അമ്പിളി. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം വിജയിപ്പിച്ചതിന് പ്രേക്ഷകര്ക്കു നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്. സിനിമയുടെ രണ്ടാമത്തെ ടീസര് റിലീസ് ചെയ്യവെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില് ഇക്കാര്യം പറഞ്ഞത്. പ്രമോഷനും പ്രചരണവും താത്കാലികമായി നിര്ത്തിവെച്ചിരിക്കുകയായിരുന്നു. തന്റെ ആദ്യ സിനിമയായ ഗപ്പി തിയേറ്ററില് കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളിയെ ആദ്യ ദിവസങ്ങളില്തിയേറ്ററുകളിലെത്തി കണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ […]