Movies

വാല്‍മീകിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വരുണ്‍ തേജ്, അഥര്‍വ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് വാല്‍മീകി. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹരീഷ് ശങ്കര്‍ ആണ്. അദ്ദേഹം തന്നെ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ജിഗാര്‍ത്തണ്ടയുടെ റീമേക്കാണ് ചിത്രം. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിലെ നായിക. 14 റീല്‍സ് പ്ലസിന്‍റെ ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അച്ചാന്തയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രം സെപ്റ്റംബര്‍ 20- ന് പ്രദര്‍ശനത്തിന് എത്തും. മിക്കി ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.