Movies

ജയസൂര്യയും അദിതി റാവുവും എത്തുന്നു സൂഫിയും സുജാതയുമായി

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ പുതിയ ചിത്രം വരുന്നു. സൂഫിയും സുജാതയും എന്ന ചിത്രം നരണിപ്പുഴ ഷാനവാസാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ജയസൂര്യയാണ് നായകന്‍. ബോളിവുഡ് നടി അദിതി റാവു ഹൈദരി ആണ് നായിക.

ജാതീയത ചര്‍ച്ചയായ കരി എന്ന സിനിമയ്ക്ക് ശേഷം ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂഫിയും സുജാതയും. പ്രജാപതി എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായ അദിതി റാവു, ഹൈദരി മണിരത്‌നം ചിത്രങ്ങളായ കാട്ര് വെളിയിതേ, ചെക്കാ ചെവന്ത വാനം എന്നിവയിലും നായികയായിരുന്നു. നദീതീരത്തെ പള്ളിയെ ചുറ്റിപ്പറ്റിയാണ് സിനിമ.

സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഹരി നാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകരുന്നു. അനു മൂത്തേടത്താണ് ഛായാഗ്രഹണം.

സെപ്റ്റംബര്‍ 20ന് മൈസൂരില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. രതീഷ് വേഗ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം എന്ന ചിത്രത്തിന് ശേഷം വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും.