മലയാളത്തിന്‍റെ പ്രിയ താരം മഞ്ജു വാര്യര്‍ നായികയായി ധനുഷ്- വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ച്ത്രമാണ് അസുരന്‍. ചിത്രത്തില്‍ തനിക്ക് ലഭിച്ച വേഷത്തെ കുറിച്ച് പറയുകയാണ് മഞ്ജു വാര്യര്‍. തമിഴിലേക്ക് തനിക്ക് ലഭിച്ച ഏറ്റവും നല്ല ഓപ്പണിങ് തന്നെയാണ് അസുരന്‍ എന്ന് മഞ്ജു പറയുന്നു. തമിഴില്‍ നിന്നും ഇതിന് മുമ്പും നിരവധി ഓഫറുകള്‍ വന്നിരുന്നെങ്കിലും പല കാരണങ്ങളാല്‍ അതൊന്നും സ്വീകരിക്കാന്‍ സാധിച്ചില്ല. പക്ഷെ അത് നല്ലതിനായിരുന്നു. കാരണം ഒടുവില്‍ ഇത്രയും നല്ലൊരു ഓപ്പണിങ് കിട്ടിയല്ലോയെന്നും മഞ്ജു പറഞ്ഞു. ചിത്രത്തിന്റെ പ്രചരണാര്‍ഥം ‘ഇന്ത്യഗില്‍റ്റ്‌സി’ന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിന്‍റെ പ്രതികരണം.
“വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ കാണാന്‍ കേരളത്തിലും പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്, കുറച്ചു ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും എല്ലാം അതിന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളവയാണ്. വെട്രിമാരന്‍ ചിത്രങ്ങളിലെ സ്ത്രീ കേന്ദ്രകഥാപാത്രങ്ങളുടെ കരുത്ത് ശ്രദ്ധിച്ചിട്ടുണ്ടെന്നും ‘’മഞ്ജു കൂട്ടിച്ചേര്‍ത്തു.
പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണ് അസുരന്‍. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അടുത്ത മാസം നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
“അസുരന്‍ ആദ്യ തമിഴ് ചിത്രമാവുകയാണ്, ഇതിലും വലിയ ഒരു ഓപ്പണിങ്ങ് ആലോചിക്കാന്‍ കഴിയില്ല. ധനുഷ് വര്‍ഷങ്ങളായി അറിയാവുന്ന സുഹൃത്താണ്. മുന്‍പ് കുറച്ചു ചിത്രങ്ങള്‍ ധനുഷുമായി ചേര്‍ന്നും സംസാരിച്ചിട്ടുണ്ട് പക്ഷേ അതൊന്നും നടന്നിരുന്നില്ല. വെട്രിമാരന്‍ സിനിമ ചെയ്യാന്‍ റെഡിയാണോ എന്ന് ചോദിച്ചപ്പോള്‍ സൂപ്പര്‍ എക്‌സൈറ്റ്ഡ് ആയിരുന്നു“