തൂവാന തുമ്പികള്‍ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷാ ശൈലിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ പുതിയ പോസ്റ്റര്‍ പുറത്ത്. നവാഗതനായ ജിബി ജോജു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത് ഷാജി കുമാറാണ്. ചേതക്ക് സ്കൂട്ടറില്‍ പുലി വേഷം കെട്ടിയ അജു വര്‍ഗീസിനെ പുറകിലിരുത്തി പായുന്ന മോഹന്‍ലാലാണ് പോസ്റ്ററില്‍. പുലികളിയുടെ വേഷവും തൃശൂരും ആയതിനാല്‍ ചിത്രം ഓണത്തിന് തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇട്ടിമാണി മാസ്സാണ്, മനസ്സുമാണ് എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/08/ittimani-film.jpg?resize=1200%2C642&ssl=1)