ലൂസിഫറിന് ശേഷം പൃഥിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ‘അയല്‍വാശി’ സിനിമ വരുന്നു. നവാഗതനായ ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസമുണ്ടാകും. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയുടെ സഹോദരനാണ് ഇര്‍ഷാദ് പരാരി. പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍, പൃഥിരാജ് നായകനായ ആദം ജോണ്‍, സംവിധായകന്‍ മുഹ്സിന്‍ പരാരിയുടെ ആദ്യ ചിത്രം കെ.എല്‍ ടെന്‍ പത്ത് എന്നിവയുടെ പിന്നണിയിലും ഇര്‍ഷാദ് പരാരി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എല്‍ ടെന്‍ പത്ത് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ഇര്‍ഷാദ് പരാരി.
ഇതിന് മുമ്പ് പൃഥ്വിരാജ്, ഇര്‍ഷാദ് പരാരി, മുഹ്‌സിന്‍ പരാരി, സക്കരിയ എന്നിവര്‍ ഒരുമിച്ചുള്ള ഒരു സെല്‍ഫി വൈറലായിരുന്നു. ചിത്രം പങ്കുവെച്ച് കൊണ്ട് പൃഥിരാജിന്റെ ഔദ്യോഗിക നെറ്റ്‍വര്‍ക്കായ പൊഫാക്ടിയോ ‘അണിയറയില്‍ ഒരുങ്ങുന്നു’ എന്ന അര്‍ത്ഥത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഉറപ്പിക്കുന്ന രൂപത്തിലാണ് മുഹ്സിന്‍ പരാരി ഇന്‍സ്റ്റാഗ്രാം വഴി ഉത്തരം നല്‍കിയിരിക്കുന്നത്. മുഹ്സിന്‍ പരാരിയുടെതായി നേരത്തെ പുറത്തിറങ്ങിയ വലിയ ശ്രദ്ധ നേടിയ നേറ്റീവ് ബാപ്പ, നേറ്റീവ് സണ്‍ എന്നിവക്ക് തുടര്‍ച്ചയായി നേറ്റീവ് ഡോട്ടറും പുറത്തിറങ്ങുമെന്ന് സംവിധായകന്‍ ഇന്‍സ്റ്റാഗ്രാം വഴി അറിയിച്ചു. വൈറസ് സിനിമയുടെ തിരക്കഥയുെ നേരത്തെ സുഡാനി ഫ്രം നൈജീരിയയുടെതായി പി.ഡി.എഫ് പുറത്തിറക്കിയ രൂപത്തില്‍ പ്രേക്ഷകരിലേക്കത്തിക്കുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഹ്സിന്‍ പറഞ്ഞു.