രജനി കാന്തിനെ നായകനാക്കി എ.ആര്. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദര്‍ബാര്‍. രജനി-മുരുഗദോസ് കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമാണിത്. ചന്ദ്രമുഖി, കുസേലന്, ശിവാജി ചിത്രങ്ങള്‍ക്ക് ശേഷം രജനി നയന്‍താര ഒന്നിക്കുന്ന ചിത്രമാണിത് . സംഗീതം അനിരുദ്ധ് രവിചന്ദര്‍. ചിത്രം 2020 പൊങ്കല്‍ ദിനത്തില്‍ റിലീസ് പ്രതീക്ഷിക്കുന്നു.ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു .
Related News
പ്രണയിച്ച് അന്നയും റോഷനും
റോഷനും അന്നയും തമ്മിലുള്ള ഫോണ്‍സംഭാഷണമാണ് ടീസറില്‍ ഉള്പ്പെടുത്തിയിരിക്കുന്നത്അന്ന ബെന്നും റോഷന് മാത്യൂസും ഒന്നിക്കുന്ന കപ്പേളയുടെ ടീസര്‍ പുറത്തിറങ്ങി. റോഷനും അന്നയും തമ്മിലുള്ള ഫോണ്‍സംഭാഷണമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.നടന് മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന സംരംഭമാണ് കപ്പേള. ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നതും മുസ്തഫ തന്നെയാണ്. ശ്രീനാഥ് ഭാസി, സുധി കൊപ്പ, തന്വി റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സുഷിന് ശ്യാമാണ് കപ്പേളക്ക് സംഗീതം നല്‍കിയിരിക്കുന്നത്. വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഒന്നല്ല, രണ്ടല്ല… പുതിയ ചിത്രത്തില്‍ വിക്രം എത്തുന്നത് 25 ഗെറ്റപ്പുകളില്‍ !
വത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് ഞെട്ടിക്കാൻ വിക്രമിനെ കഴിഞ്ഞേ ആളുള്ളു. ഇപ്പോഴിതാ തന്റ പുതിയ ചിത്രത്തിൽ 25 വ്യത്യസ്തഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലൂടെയാണ് വിക്രം ചരിത്രം കുറിക്കാനിരിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ് ഒരു നടൻ 25 വേഷത്തിലെത്തുന്നത്. ദശാവതാരത്തിലൂടെ കമൽഹാസന്റെ പത്ത് വേഷങ്ങളും, നവരാത്രി എന്ന ചിത്രത്തിൽ 9 വേഷങ്ങളിൽ ശിവജിയും വേഷമിട്ടിരുന്നു. നേരത്തെ വിക്രമിന്റെ തന്നെ ആക്ഷൻ ചിത്രമായ അന്യനിലൂടെ മൂന്ന് വത്യസ്ത കഥാപാത്രങ്ങളെ […]
‘മനസ് മടുത്തത് കൊണ്ടാണ് ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കേണ്ട സാഹചര്യം ഉണ്ടായത്’; ഹേറ്റ് ക്യാമ്പയിൻ എന്തിനെന്നറിയില്ല; ലിജോ ജോസ് പെല്ലിശ്ശേരി
തന്റെ സിനിമയ്ക്കെതിരെ ഹേറ്റ് ക്യാമ്പയിൻ എന്തിനെന്നറിയില്ലെന്ന് സംവിധായകന് ലിജോ ജോസ് പെല്ലിശേരി. എറണാകുളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ലിജോ. മലൈക്കോട്ടൈ വലിബന് ഒരു മുത്തശ്ശി കഥയുടെ വേഗതമാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്. സിനിമ കണ്ട് അഭിപ്രായം പറയണം. നെഗറ്റീവ് റിവ്യൂനെ പറ്റി ചിന്തിക്കുന്നില്ല അത് തനിക്ക് ഒരു പ്രശ്നമല്ല. ഫസ്റ്റ് ഷോ കണ്ട് ഇറങ്ങുന്ന പ്രേക്ഷകർ പറയുന്നതാണ് കൂടുതൽ സ്വീകരിക്കുന്നത്. എന്തിനാണ് ഇങ്ങനെ hate ക്യാമ്പയിൻ നടത്തുന്നത് എന്ന് മനസിലാകുന്നില്ല.ടിനു പാപ്പച്ചന്റെ പരാമർശം. ഒരാളുടെ […]