ഇളയ ദളപതി വിജയ് ഇരട്ട വേഷത്തില്‍ എത്തിയ ദീപാവലി ചിത്രം ബിഗില്‍ നൂറുകോടി ക്ലബ്ബിലേക്ക്. സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിട്ടപ്പോഴാണ് ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം 100കോടി രൂപ നേടിയെടുത്തത്. ഒക്ടോബര്‍ 25നാണ് ആറ്റ്‍ലി സംവിധാനം ചെയ്ത ബിഗില്‍ പുറത്തിറങ്ങിയത്.
നിലവിലെ കളക്ഷന്‍ വെച്ച് നോക്കുമ്പോള്‍ വിജയുടെ ഏറ്റവും മികച്ച കളക്ഷന്‍ റെക്കോര്‍ഡുകളുള്ള സര്‍ക്കാരിനെ ബിഗില്‍ മറികടക്കുമെന്നാണ് കരുതുന്നത്. ആറ്റ്ലീ-വിജയ് കൂട്ടുകെട്ടില്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ബിഗില്‍.
150 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. നയന്‍താരയാണ് ചിത്രത്തില്‍ വിജയിയുടെ നായികയായി എത്തുന്നത്. ഒക്ടോബര്‍ 25 ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്ത ‘ബിഗില്‍’ മൂന്നു ദിവസം കൊണ്ടാണ് നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. രാജ്യാന്തര വിപണി ഉള്‍പ്പെടെ അസാധാരണമായ ഓപ്പണിംഗ് ആണ് ചിത്രം നേടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മലേഷ്യ, യൂറോപ്പ്, യു എസ് തുടങ്ങിയ വിദേശ വിപണികളിലും ബിഗില്‍ തന്നെയാണ് മുന്നില്‍, അതേസമയം, കേരളത്തില്‍ ആദ്യ ദിനത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ പത്ത് ചിത്രങ്ങളില്‍ ആറാമതാണ് ബിഗില്‍. മുന്നൂറോളം ഫാന്‍സ് ഷോകളും നൂറ്റിയമ്പതോളം എക്‌സ്ട്രാ ഷോകളുമാണ് ആദ്യ ദിനം കളിച്ചത്. ഇപ്പോഴും മികച്ച രീതിയില്‍ മുന്നേറുകയാണ് ചിത്രം.
അതേ സമയം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ നല്‍കുന്നത്. ഒരു ഫെസ്റ്റിവൽ മൂവി എന്നനിലയിൽ തിയേറ്ററിൽ തരംഗം സൃഷ്ടിക്കുമ്പോഴും സ്‌പോർട്‌സ് മൂവി എന്നനിലയില്‍ ബിഗിൽ വന്‍ പരാജയമാണെന്നാണ് വിലയിരുത്തല്‍.