Association Pravasi Switzerland Uncategorized

ചങ്ങാതിക്കൂട്ടത്തിന്റെ മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ ശ്രീ. സക്കറിയ പ്രകാശനം ചെയ്തു.

എഴുപത്‌ എൺപത്‌ കാലഘട്ടങ്ങളിൽ നാട്ടിൻപുറത്തെ ചുറ്റുവട്ടത്തുള്ളവർ ഒത്തുകൂടി, സന്തോഷത്തോടെ ചിലവിട്ട സായാഹ്ന വെടിവട്ട സദസ്സുപോലെ, മാതൃഭാഷാസ്നേഹത്തിന്റെ അമ്മിഞ്ഞപ്പാൽ മധുരം ഇന്നും മനസ്സിൽ കാത്തു സൂക്ഷിക്കുന്ന സ്വിറ്റ്സർലാന്റിലെ ഒരു ചെറുകൂട്ടമായ ചങ്ങാതിക്കൂട്ടത്തിലെ പത്ത് പേർ ചേർന്ന് എഴുതിയ ഓർമ്മകളുടെ പുസ്തകമാണ് “മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ..

ഈ കഥാസംഹാരത്തിന്റെ പ്രകാശനം കഴിഞ്ഞ ഇരുപത്തിയഞ്ചിന് പ്രശസ്ത സാഹിത്യകാരൻ ശ്രീ സക്കറിയ ഓൺലൈനിൽ വഴി നിർവഹിച്ചു ..ഈ പുസ്തകത്തിന് അവതാരിക എഴുതിയത് പ്രശസ്ത സാമൂഹിക ചിന്തകൻ ശ്രീ.സുനിൽ പി. ഇളയിടം ആണ്. സ്വിസ് മലയാളികളായ ജെയിംസ് തെക്കേമുറി, ജോജോ വിച്ചാട്ട് , ആന്റണി പനയ്ക്കൽ, ജോൺ കുറിഞ്ഞിരപ്പള്ളി, ജേക്കബ് മാളിയേക്കൽ, ടോം കുളങ്ങര., ഫൈസൽ കാച്ചപ്പള്ളി, സുരജ് കോച്ചേരി, അഗസ്റ്റിൻ പാറാണികുളങ്ങര , ബേബി കാക്കശേരി . എന്നിവരാണ് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്.

ഈ പുസ്തകപ്രകാശനത്തിന് എം.പി.മാരായ ശ്രീ. തോമസ് ചാഴികാടൻ, ശ്രീമതി. രമ്യാ ഹരിദാസ് , ശ്രീ. റോഷി അഗസ്റ്റിൻ .എം.എൽ.എ., സിനിമാതാരങ്ങളായ ശ്രീ. സ്ഫടികം ജോർജ്, ശ്രീ.ടോണി., ലോകപ്രശസ്ത മജീഷ്യൻ. ശ്രീ. ആർ .കെ. മലയത്ത്., സിനിമാ സംവിധായകൻ. ശ്രീ. സലാം ബാപ്പു. പ്രശസ്ത എഴുത്തുകാരൻ ഫ്രൊ. ടി.ജെ. ജോസഫ് തുടങ്ങി നിരവധി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ആശംസകൾ അർപ്പിച്ചു.

മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ – Thomas Chazhikadan MP

കോട്ടയത്തിന്റെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന നായകൻ. ഒരു വിജയത്തിലും അഹങ്കരിക്കാതെ ഒരു ജനപ്രതിനിധി എന്തായിരിക്കണം എന്നതിന്റെ വ്യക്തമായ ഉദാഹരണം .കേരള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ വെളളി നക്ഷത്രവും ആയ ശ്രീ . തോമസ് ചാഴികാടൻ.എം.പി. സ്വിസ് ചങ്ങാതിക്കൂട്ടത്തിന്റെ നാളെ പ്രകാശനം ചെയ്യുന്ന .മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ. എന്ന പുസ്തക പ്രകാശനത്തിന് ആശംസകൾ അർപ്പിക്കുന്നു.

https://www.facebook.com/watch/?v=1021197448293527

ആലത്തൂർ എം.പി.യും ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി രമ്യ ഹരിദാസ്‌ മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾക്ക് ആശംസകൾ നേരുന്നു.

https://www.facebook.com/watch/?v=2619924564927008

മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ – Tony (Malayalam Actor)

നിരവധി മലയാളം സിനിമകളിലൂടെയും ടെലി സീരിയലുകളിലൂടെയും ജനപ്രിയ നടനായി അറിയപ്പെടുന്ന സിനിമാതാരം ശ്രീ. ടോണി സ്വിസ് ചങ്ങാതിക്കൂട്ടത്തിനും മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന പേരിൽ ചങ്ങാതിക്കൂട്ടം പ്രസിദ്ധീകരിക്കുന്ന പുസ്തത്തിനും ആശംസകൾ നേരുന്നു.

https://www.facebook.com/watch/?v=346370346619881

മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ – Spadikam George (Malayalam Actor)

സ്വിസ് ചങ്ങാതിക്കൂട്ടത്തിന്റെ ആദ്യ സംരഭം . മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ. പുസ്തകപ്രകാശനത്തിന് സിനിമാ താരം. ശ്രീ. സ്ഫടികം ജോർജ് . ആശംസകൾ നേരുന്നു.

https://www.facebook.com/watch/?v=2828625243907043

മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ – Film Director. Salam Bappu

റെഡ് വൈന്‍ ,മംഗ്ളീഷ് എന്നീ ചലച്ചിത്രങ്ങളുടെ സംവിധായകനും .പട്ടാളം, രസികന്‍, ചാന്ത് പൊട്ട് , നീലതാമര എന്നീ ചലച്ചിത്രങ്ങളുടെ സഹസംവിധായകനുമായ സലാം ബാപ്പു മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന ചങ്ങാതിക്കൂട്ടത്തിൻറെ ഓർമ്മകുറിപ്പുകൾക്ക് ആശംസകൾ അർപ്പിക്കുന്നു.

https://www.facebook.com/watch/?v=1815137231957731

കേരള രാഷ്ട്രീയ നവോമണ്ഡലത്തിലെ വെള്ളി നക്ഷത്രവും കേരളത്തിൽ ഇടുക്കി നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമായ റോഷി അഗസ്റ്റിൻ മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾക്ക് ആശംസകൾ നേർന്ന് സംസാരിക്കുന്നു.

https://www.facebook.com/watch/?v=2814454052214816

അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഫ്രൊഫസർ.ടി.ജെ. ജോസഫ് മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾക്ക് ആശംസകൾ നേരുന്നു.

https://www.facebook.com/watch/?v=1483044408546787

മാജിക്കിനെ ജീവിതചര്യയാക്കിയ മാജിക്കിൽ വാഴക്കുന്നത്തിന്റെയും ഹിപ്നോട്ടിസത്തിൽ ഫ്രൊഫസർ. എ.ടി. കോവൂരിന്റെയും ശിഷ്യനായ . പ്രസിദ്ധ മജീഷ്യൻ മുതുകാടിന്റെ ഗുരുവും മലയാളത്തിലെ താരരാജാവ് മോഹൻലാലിന്റെ മാജിക് ഗുരുവുമായ ശ്രീ. ആർ.കെ.മലയത്ത് . മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾക്ക് ആശംസകൾ നേരുന്നു.

https://www.facebook.com/watch/?v=713938452549233