പുതിയ തൊഴില്‍ വിസകള്‍ നല്‍കുന്നത് കോവിഡ് സാഹചര്യത്തില്‍ ഖത്തര്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വിവിധ മേഖലകളില്‍ വിദഗ്ദ്ധ ജോലിക്കാരുടെ ആവശ്യം കൂടിയ പശ്ചാത്തലത്തിലും ഖത്തറില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലുമാണ് പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങിയത്. അതെ സമയം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ പുതിയ റിക്രൂട്ട്മെന്റ് അനുവദിച്ചിട്ടുള്ളത്. കെനിയയില്‍ നിന്നുള്ള മുപ്പത് പേരടങ്ങുന്ന പുതിയ ജോലിക്കാരുടെ സംഘം കഴിഞ്ഞ ദിവസം ദോഹയിലെത്തി. കെനിയക്ക് പുറമെ മറ്റ് ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പുതിയ വിസക്കാരെ അനുവദിച്ചിട്ടുണ്ട്. മുന്നൂറ് പുതിയ വിസകള്‍ ഇതിനകം വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അനുദിച്ചതായി പ്രമുഖ മാന്‍പവര്‍ റിക്രൂട്ട്മെന്റ് കമ്പനി പ്രതിനിധി ഖത്തര്‍ ട്രിബ്യൂണിനോട് പറഞ്ഞു. ഇത്രയും ജോലിക്കാര്‍ ഈ മാസത്തോടെ തന്നെ ഖത്തറിലെത്തി ജോലിയില്‍ പ്രവേശിക്കും. അതെ സമയം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങിയിട്ടില്ല. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തോത് കുറഞ്ഞുതുടങ്ങുന്ന പക്ഷം മാത്രമേ പുതിയ റിക്രൂട്ട്മെന്റ് ആരംഭിക്കുകയുള്ളൂവെന്നാണ് ഈ മേഖലയിലെ വിദഗദ്ധര്‍ പറയുന്നത്.
Related News
സൗദിയില്‍ ഹുറൂബായവര്‍ക്കും ഇഖാമ തീര്‍ന്നവര്‍ക്കും ഫൈനല്‍ എക്സിറ്റ്
ഇഖാമ കാലാവധി കഴിഞ്ഞവരും സ്പോണ്സര് ഒളിച്ചോട്ട പരാതി നല്കിയതുമായ മുവ്വായിരത്തി അഞ്ഞൂറിലേറെ ഇന്ത്യക്കാര്‍ക്ക് സൌദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് ലഭിച്ചു ഇഖാമ കാലാവധി കഴിഞ്ഞവരും സ്പോണ്സര് ഒളിച്ചോട്ട പരാതി നല്കിയതുമായ മുവ്വായിരത്തി അഞ്ഞൂറിലേറെ ഇന്ത്യക്കാര്‍ക്ക് സൌദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് ലഭിച്ചു. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് നാടണയാന്‍ അവസരം ഒരുങ്ങിയത്. രജിസ്റ്റര്‍ ചെയ്യുന്നവരുടെ നടപടി ക്രമങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഹുറൂബ് ആയവര്‍ക്കും നാട്ടില്‍ പോകാന്‍ […]
‘എനിക്കാരേയും പേടിയില്ല..’ ബാങ്കോവ സ്ട്രീറ്റിൽ തന്നെയുണ്ട്; യുക്രൈനിലെ ലൊക്കേഷൻ പങ്കുവച്ച് സെലൻസ്കി
കീവിലെ ബാങ്കോവ സ്ട്രീറ്റിൽ തന്നെയുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി.ആരെയും ഭയമില്ലെന്നും ഒളിച്ചിരിക്കില്ലെന്നും സെലൻസ്കി ഏറ്റവും പുതിയ വിഡിയോയിൽ വ്യക്തമാക്കി. ‘എവിടേയും പോയി ഒളിച്ചിട്ടില്ലെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. തനിക്കാരേയും പേടിയില്ലെന്നും അതുകൊണ്ട് എവിടെയും ഒളിച്ചിരിക്കുകയല്ലെന്നും സെലൻസ്കി അറിയിച്ചു. കീവിലെ ബാങ്കോവ സ്ട്രീറ്റിലാണ് താമസിക്കുന്നത്. ഒളിച്ചിരിക്കുകല്ല, ആരേയും പേടിക്കുന്നുമില്ലെന്ന്’- സെലൻസ്കി വിഡിയോയിൽ പറഞ്ഞു. യുക്രൈൻ പതാകയ്ക്ക് സമീപം ഒരു ഡെസ്കിൽ ഇരുന്നുകൊണ്ടാണ് സെലൻസ്കി വിഡിയോ പങ്കുവെച്ചത്. ‘ഞങ്ങൾ പ്രതിരോധത്തിന്റെ 12-ാം ദിനം പിന്നിടുകയാണ്. […]
17 പേർക്ക് കൂടി ഡിസ്ചാർജ് ; ബഹ്റൈനില്‍ കോവിഡ് ബാധിതർ കുറയുന്നു.
ബഹ്റൈനിൽ പതിനേഴ് കോവിഡ് ബാധിതർക്ക് കൂടി രോഗ വിമുക്തി. പൂർണമായി സുഖം പ്രാപിച്ചതിനെത്തുടർന്ന് ഇതിനകം ഇവർക്ക് ചികിൽസാ കേന്ദ്രത്തിൽ നിന്ന് ഡിസ്ചാർജ് ലഭിച്ചു. ഇതോടെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 77 ആയി. ഇതോടെ രാജ്യത്ത് മുമ്പേ ചികിൽസയിലുണ്ടായിരുന്നവരുടെ എണ്ണം 53 ആയി കുറഞ്ഞു. ഇറാനിൽ നിന്ന് രോഗ ബാധിതരായി എത്തിയ പൗരന്മാരുടെ സംഘത്തിൽ 84 പേരും ചികിൽസയിലുണ്ട്. രോഗബാധിതരിൽ രണ്ടു പേരുടെ ആരോഗ്യ നില മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിലാണെന്ന് ആരോഗ്യമന്ത്രാലയം […]