ഓക്സഫോഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിൻ മൂന്നാംഘട്ട പരിശോധനയിലെന്ന് അധികൃതര്‍. എന്നാല്‍ എല്ലാം പ്രതീക്ഷിച്ചപോലെയാണെന്നും കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് പ്രതീക്ഷ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നതെന്നും സ്വതന്ത്ര കണ്ടെത്തൽ.
ഓക്സഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിക്കുന്ന വാക്സിന്റെ കൃത്യത പരിശോധിക്കാനാവുന്ന പുതിയ വിദ്യ ബ്രിസ്റ്റൺ യൂണിവേഴ്സിറ്റി വികസിപ്പിച്ചിട്ടുണ്ട് എന്നതാണ് പുതിയ വാര്‍ത്ത.
ഈ വാക്സിന് മുന്നോട്ടുവെക്കുന്ന ജനിതക നിർദ്ദേശങ്ങൾ വാക്സിന്‍ മനുഷ്യകോശത്തിലേക്ക് പ്രവേശിക്കുമ്പോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിയുന്ന വിദ്യയാണ് യൂണിവേഴ്സിറ്റി വികസിപ്പിച്ചിരിക്കുന്നത്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിക്കുന്ന വാക്സിന്റെ ശരീരത്തിനകത്തെ പ്രവർത്തനങ്ങളുടെ ആയിരക്കണക്കിന് ഫോട്ടോകോപ്പികൾ ഈ വിദ്യയിലൂടെ ലഭ്യമാക്കാനാവുമെന്ന് ബ്രിസ്റ്റൺ യൂണിവേഴ്സ്റ്റി വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ ശരീരത്തിനകത്തെ വാക്സിന്റെ പ്രവർത്തനങ്ങളുടെ കൃത്യതയുള്ളതും നേരിട്ടുള്ളതുമായ വിവരങ്ങൾ ലഭിക്കുമെന്ന് അവർ അവകാശപ്പെടുന്നു.