International

ഒമാനില്‍ 60 വയസ്സ് കഴിഞ്ഞവരെ പിരിച്ചുവിടാന്‍ അനുമതി

എല്ലാ സർക്കാർ സ്ഥാപനങ്ങളും തീരുമാനം കർക്കശമായി നടപ്പിലാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു

ഒമാനിലെ സർക്കാർ കമ്പനികളിലെ 60 വയസ് കഴിഞ്ഞവരെ പിരിച്ചുവിടാൻ നിർദേശം. ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.

തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സർക്കാർ കമ്പനികളിലെ തൊഴിൽ നയങ്ങളും ക്രമീകരിക്കാൻ ലക്ഷ്യമിട്ടുള്ള മന്ത്രിസഭാ കൗൺസിലിെൻറ തീരുമാനപ്രകാരമാണ് നടപടി. തൊഴിൽ ലഭ്യത വർധിപ്പിക്കുന്നതിന് ഒപ്പം സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് തീരുമാനമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

എല്ലാ സർക്കാർ സ്ഥാപനങ്ങളും തീരുമാനം കർക്കശമായി നടപ്പിലാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. ഒമാനിൽ സർക്കാർ മേഖലയിൽ 53332 വിദേശികളാണ് മൊത്തം ജോലിയെടുക്കുന്നത്.