International

രാസായുധത്തിന്‍റെ ഉപയോഗം ഒമാൻ നിരോധിച്ചു

1993 നവംബർ രണ്ടിന് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഒപ്പുവെച്ച രാസായുധങ്ങൾ വികസിപ്പിച്ച് എടുക്കുകയോ ഉൽപാദിപ്പിക്കുകയോ ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ളതും നിലവിലുള്ളവ നശിപ്പിക്കുകയും ചെയ്യണമെന്ന കരാർ നടപ്പിൽ വരുത്തുന്നതായി ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങൾ വിദേശകാര്യ മന്ത്രിയായിരിക്കും കൈകൊള്ളുക. മൊത്തം അഞ്ച് ഉത്തരവുകളാണ് സുൽത്താൻ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്.

സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി അഫിലിയേറ്റ് ചെയ്ത് ഒമാൻ ക്രെഡിറ്റ് ആൻറ് ഫൈനാൻഷ്യൽ ഇൻഫർമേഷൻ സെൻറർ രൂപവത്കരിക്കണണമെന്നതാണ് ഒരുത്തരവ്. ദാഖിലിയ ഗവർണറേറ്റിൽ അൽ ഹജർ അൽ ഗർബി സ്റ്റാർ ലൈറ്റ്സ്’ പ്രകൃതി സേങ്കതം സ്ഥാപിക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

തെക്കൻ ബാത്തിന ഗവർണറേറ്റിൽ അൽ റുസ്താഖ് വന്യ ജീവി സേങ്കതം സ്ഥാപിക്കാനുള്ള മറ്റൊരു ഉത്തരവുമുണ്ട്. പൊതുജനങ്ങൾക്ക് നിശ്ചിത ഫീസ് വാങ്ങി പ്രവേശനം അനുവദിക്കുന്നതാകും രണ്ട് പ്രകൃതി സങ്കേതങ്ങളും. ഗസറ്റിൽ പ്രസിദ്ധീകരിച്ച് നിശ്ചിത ദിവസങ്ങൾക്ക് ശേഷമാകും രാജകീയ ഉത്തരവുകൾ പ്രാബല്ല്യത്തിൽ വരുക.