എണ്ണ വിതരണ നിയന്ത്രണം നീട്ടാനുള്ള ഉത്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ നീക്കത്തെ പിന്തുണക്കുക വിപണി പഠിച്ച ശേഷമെന്ന് റഷ്യന്‍ ഊര്‍ജ മന്ത്രി. വിതരണ നിയന്ത്രണം നീട്ടാതിരുന്നാല്‍ എണ്ണ വില ബാരലിന് താഴെ പോകുമെന്ന് ഉറപ്പാണ്. എന്നാല്‍ നിയന്ത്രണം നീട്ടുന്ന കാര്യം ഈ മാസം വില നിലവാരം പരിശോധിച്ച് അടുത്ത മാസം നടക്കുന്ന ഒപെക് യോഗത്തില്‍ തീരുമാനിക്കും.
റഷ്യന്‍ സന്ദര്‍ശനത്തില്‍ സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് റഷ്യന്‍ ഊര്‍ജ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ എണ്ണ വിതരണ നിയന്ത്രണം നീട്ടുന്ന കാര്യത്തില്‍ ആദ്യ ഘട്ടത്തില്‍ ധാരണയായില്ല. റഷ്യന്‍ നിലപാട് വിരുദ്ധമായാല്‍ വിലയിടിവ് ഉറപ്പാണ്. റഷ്യ പിന്തുണക്കും പ്രതീക്ഷയിലാണ് ഉത്പാദക രാഷ്ട്രങ്ങള്‍.