International

കുവൈത്തിൽ നിന്ന് അവധിക്കുപോയ ലക്ഷക്കണക്കിന് പ്രവാസികളുടെ താമസാനുമതി അസാധുവായെന്ന് റിപ്പോര്‍ട്ട്

കുവൈത്തിൽ നിന്ന് അവധിക്കുപോയ ഒന്നേകാൽ ലക്ഷം പ്രവാസികളുടെ താമസാനുമതി അസാധുവായതായി റിപ്പോർട്ട്. ഓൺലൈൻ വഴി പുതുക്കാനുള്ള അവസരം നൽകിയിട്ടും പ്രയോജനപ്പെടുത്താ ത്തവർക്കാണ് ഇഖാമ നഷ്ടമായത് .

രാജ്യത്തു കോവിഡ് നിയന്ത്രങ്ങൾ ആരംഭിച്ച സമയത്തു അഞ്ചു ലക്ഷത്തോളം വിദേശികൾ രാജ്യത്തിനു പുറത്തായിരുന്നു . വിമാന സർവീസ് നിർത്തിയത് കാരണം മടങ്ങി വരാൻ സാധിക്കാത്തവർക്ക്ഓൺലൈൻ വഴി ഇഖാമ പുതുക്കാൻ അവസരം നൽകിയിരുന്നു. മാനുഷിക പരിഗണന മുൻനിർത്തി നൽകിയ ഈ അവസരം പ്രയോജനപ്പെടുത്താത്തവർക്കാണ് ഇപ്പോൾ ഇഖാമ നഷ്ടമായിരിക്കുന്നത്.