International

കെ.എസ് ചിത്രയ്ക്ക് ഗോൾഡൻ വീസ

പ്രശസ്ത ഗായിക കെ.എസ് ചിത്രയ്ക്ക് ഗോൾഡൻ വീസ. ഗായിക തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ( ks chitra gets golden visa )

ദുബായ് ഇമ്മിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മാരിയിൽ നിന്നാണ് ചിത്ര വീസ സ്വീകരിച്ചത്. ഗോൾഡൻ വീസ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ചിത്ര കുറിപ്പിൽ വ്യക്തമാക്കി. സാധാരണ ഗതിയിൽ രണ്ടു വർഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വർഷം കൂടുമ്പോൾ പുതുക്കാവുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്ക് പകരം 10 വർഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന ‘ഗോൾഡൻ വീസ’ പദ്ധതി 2018ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്. വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയ വ്യക്തികൾക്കാണ് യു.എ.ഇ. ഗോൾഡൻ വീസ നൽകുന്നത്. ബിസിനസുകാർ, ഡോക്ടർമാർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ, ഗവേഷകർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് യുഎഇ ഗോൾഡൻ വിസ നൽകി വരുന്നുണ്ട്.