International

കോവിഡ് വാക്സിൻ പരീക്ഷിച്ച ഒരാളുടെ നില ​ഗുരുതരം

അടുത്ത വര്‍ഷത്തോടെ 100 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നേരത്തെ അറിയിച്ചത്

കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. പരീക്ഷണം നടത്തിയവരില്‍ ഒരാളുടെ ആരോഗ്യ നില മോശമായ സാഹചര്യത്തിലാണ് പരീക്ഷണം അവസാന ഘട്ടത്തിലാണെങ്കിലും ഈ തീരുമാനമെടുക്കാൻ കാരണം

ഒക്ടോബര്‍ മാസം ആദ്യമാണ് കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍ ആന്റ് ജേണ്‍സണും ഇടം നേടിയത്. അമേരിക്കയില്‍ വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്ന കമ്പനി 60000 ആരോഗ്യ പ്രവര്‍ത്തകരിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ കുത്തിവെച്ചത്

അടുത്ത വര്‍ഷത്തോടെ 100 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നേരത്തെ അറിയിച്ചത്. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) അംഗീകരിക്കുകയാണെങ്കില്‍ ഈ വര്‍ഷം തന്നെ വാക്സിന്‍ പുറത്തിറക്കാമെന്നാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പറഞ്ഞിരുന്നത്.