കോവിഡ് രണ്ടാംഘട്ട വ്യാപനമെത്തിയതോടെ ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ സിനിമ തിയറ്റര്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍ എന്നിവ അടയ്ക്കും. ബാറുകളും റസ്റ്ററന്റുകളും വൈകുന്നേരം ആറു വരെ മാത്രമേ പ്രവര്‍ത്തിക്കൂ. മറ്റു കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണമില്ല.
എന്നാല്‍ സിനിമ തിയറ്ററുകള്‍ അടക്കുന്നതിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടനയായ എ.എന്‍.ഇ.സി രംഗത്ത് വന്നു. തിയറ്ററുകള്‍ അടക്കുന്നത് സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കാണിച്ച് സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചു. നവംബര്‍ 24 വരെയാണ് തിയറ്ററുകള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍ എന്നിവ അടച്ചിടുക. രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. “ജനങ്ങളുടെ ആരോഗ്യവും സമ്പദ്‌വ്യവസ്ഥയും സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗുസെപ്പ കോണ്ടെ പറഞ്ഞു.
ഇറ്റലിയില്‍ രണ്ടാം ഘട്ട കോവിഡ് വ്യാപനം തീവ്രമായിരിക്കുകയാണ്. ഞായറാഴ്ച മാത്രം 21,273 കേസുകളാണ് സ്ഥിരീകരിച്ചത്. 128 പേര്‍ മരിക്കുകയും ചെയ്തു. 37,338 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് ഇറ്റലിയില്‍ മരിച്ചത്. ബ്രിട്ടന് ശേഷം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ്ഇറ്റലി.