ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും അമേരിക്ക. ചര്‍ച്ചക്കുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണത്തോട് ഇറാന് മുഖം തിരിക്കുന്നതായി യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെര് ആരോപിച്ചു. യു.എന്‍ ജനല്‍ അസംബ്ലി സമയത്ത് കൂടിക്കാഴ്ച നടത്താനായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ നീക്കം. എന്നാല്‍ ആണവ പദ്ധതികള്‍ കൂടുതല്‍ ശക്തമാക്കിയും ചര്‍ച്ചകള്‍ക്കു മുമ്പ് ഉപരോധം നീക്കാനാവശ്യപ്പെട്ടും നിലപാട് കടുപ്പിക്കുകയയിരുന്നു ഇറാന്.
Related News
ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസില്‍ നിന്നിറങ്ങും; ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ വൈറ്റ് ഹൗസ് വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇതാദ്യമായാണ് പരസ്യമായി ട്രംപ് ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത്. നേരത്തെ തെരഞ്ഞടുപ്പില്‍ കൃത്രിമം നടന്നുവെന്നും ഫലം അംഗീകരിക്കില്ലെന്നുമായിരുന്നു നിലപാട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിചിത്ര വാദങ്ങളായിരുന്നു നേരത്തെ ട്രംപ് ഉന്നയിച്ചിരുന്നത്. നിയമനടപടികളിലേക്ക് കടയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ബൈഡന്റെ വിജയം ഇലക്ട്രല്‍ കോളേജ് സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസ് വിട്ടുപോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ‘ തീര്‍ച്ചയായും ഞാനത് ചെയ്യും, നിങ്ങള്‍ക്കും അതറിയാം എന്നായിരുന്നു […]
ഇന്ത്യയും സൗദി അറേബ്യയും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു
ഇന്ത്യയും സൗദി അറേബ്യയും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരുവിഭാഗവും ചേര്‍ന്ന് സൈനിക പരിശീലനം നടത്തുക. പ്രതിരോധ മേഖലയില്‍ സൗദിയുമായുളള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ സൗദി സൈന്യങ്ങള്‍ സംയുക്ത അഭ്യാസ പ്രകടനം നടത്താനൊരുങ്ങുന്നത്. ഇതിനായി ഇന്ത്യന്‍ സൈന്യം സൗദിയിലെത്തും. അടുത്ത സാമ്പത്തിക വർഷം കണക്കാക്കിയാണ് അഭ്യാസ പ്രകടനത്തിന് തുടക്കമാവുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യന്‍ കരസേന മേധാവി മേജര്‍ ജനറല്‍ എം എം നരവനെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഒരു ഇന്ത്യന്‍ സൈനിക […]
സൗദിയിലേക്കുള്ള കര, വ്യോമ, നാവിക അതിർത്തികൾ വീണ്ടും അടച്ചു
സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വീണ്ടും അടച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. സൗദിയിൽനിന്ന് വിദേശത്തേക്കും വിദേശരാജ്യങ്ങളിൽനിന്ന് സൗദിയിലേക്കും ഒരാഴ്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള മന്ത്രാലയ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്. 1. ഒരാഴ്ചത്തേക്ക് മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കി. ആരോഗ്യ പ്രവർത്തകർക്കടക്കമുള്ള അത്യാവശ്യ ഘട്ടങ്ങളിലുള്ള യാത്രകൾ […]