International

ജക്കാർത്ത മുങ്ങുന്നു; തലസ്ഥാനം മാറ്റി ഇൻഡോനേഷ്യ

തലസ്ഥാനം മാറ്റി ഇൻഡോനേഷ്യ. ജക്കാർത്തയിൽ നിന്ന് നുസന്തരയിലേക്കാണ് തലസ്ഥാനം മാറ്റിയത്. കഴിഞ്ഞ ദിവസം ഇൻഡൊനേഷ്യൻ പാർലമെൻ്റ് നിയമം പാസാക്കി. പ്രളയസാധ്യത ഏറെ കൂടുതലുള്ള ഇൻഡോനേഷ്യ ഏറെ വൈകാതെ വെള്ളത്തിനടിയിലാവുമെന്നാണ് പഠനം. അത് കണക്കിലെടുത്താണ് പുതിയ മാറ്റം.

ജക്കാർത്തയിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാണ്. വായുമലിനീകരണവും ജനസാന്ദ്രതയും ജക്കാർത്തയെ വലയ്ക്കുകയാണ്. ഇതൊക്കെ തലസ്ഥാന മാറ്റത്തിന് കാരണമായി. 32 ബില്ല്യൺ ഡോളറിൻ്റെ മെഗാ പ്രൊജക്ട് ആണ് നുസന്തരയിൽ നടത്താൻ സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. 2019ൽ തന്നെ തലസ്ഥാനം മാറ്റുമെന്ന് പ്രസിഡൻ്റ് ജോകോ വിഡോഡോ അറിയിച്ചിരുന്നെങ്കിലും കൊവിഡ് ബാധയെ തുടർന്ന് ഈ തീരുമാനം മാറ്റിവെക്കുകയായിരുന്നു.

സമുദ്രതീരത്താണ് ജക്കാർത്ത സ്ഥിതി ചെയ്യുന്നത്. ഇതുകൊണ്ട് വെള്ളപ്പൊക്കത്തിൽ വളരെ വേഗം ജക്കാർത്ത മുങ്ങുന്നത് പതിവാണ്. ലോകത്തിൽ തന്നെ ഏറ്റവും വേഗത്തിൽ മുങ്ങുന്ന പട്ടണങ്ങളിൽ ഒന്നാണ് ജക്കാർത്ത.