International

ട്രംപിന് കുരുക്കായി മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

യൂറോപ്യന്‍ യൂണിയനിലെ യു.എസ് അംബാസഡർ ഗോർഡൻ സോണ്ട്‌ലാൻഡാണ്,  ട്രംപ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താന്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി വെളിപ്പെടുത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കുരുക്കായി മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. യൂറോപ്യന്‍ യൂണിയനിലെ യു.എസ് അംബാസഡർ ഗോർഡൻ സോണ്ട്‌ലാൻഡാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താന്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി വെളിപ്പെടുത്തിയത്.

യുക്രൈനില്‍ ട്രംപിന്റെ അഭിഭാഷകനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായാണ് യൂറോപ്യന്‍ യൂണിയനിലെ യു.എസ് അംബാസഡറുടെ വെളിപ്പെടുത്തല്‍. പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ജോ ബൈഡനും മകനുമെതിരെ യുക്രൈന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയതായും ഗോർഡൻ സോണ്ട്‌ലാൻഡ് വെളിപ്പെടുത്തി. ഇംപീച്ച്മെന്റ് വിചാരണക്കിടെയായിരുന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ തുറന്നുപറച്ചില്‍. യുക്രൈനില്‍ എന്താണ് വേണ്ടതെന്ന് ട്രംപ് തന്നോട് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും അഭിഭാഷകനിലൂടെ നിർദ്ദേശങ്ങൾ നല്‍കിയിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.