ഫ്ലോയിഡിന്റെ മരണത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്. ഫ്ലോയിഡിന്റെ ജന്മനാടായ ഹൂസ്റ്റണിലാണ് മൃതദേഹം സംസ്കരിച്ചത്
യുഎസിലെ വംശീയ വിവേചനത്തിന്റെയും പൊലീസ് അതിക്രമത്തിന്റെയും ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ മൃതദേഹം സംസ്കരിച്ചു. ഫ്ലോയിഡിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍.
കഴിഞ്ഞ മാസം 25നാണ് മിനിയാപൊളിസ് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥന് ജോര്‍ജ് ഫ്ലോയിഡിനെ റോഡില്‍ കിടത്തി കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നത്. ഫ്ലോയിഡിന്റെ മരണത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്. ഫ്ലോയിഡിന്റെ ജന്മനാടായ ഹൂസ്റ്റണിലാണ് മൃതദേഹം സംസ്കരിച്ചത്.

ഹൂസ്റ്റണില്‍ ഹില്‍ക്രോഫ്റ്റ് അവന്യുവിലുള്ള ദ് ഫൗണ്ടന് ഓഫ് പ്രെയിസ് പള്ളിയിലായിരുന്നു ചടങ്ങുകള്‍. വീട്ടുകാരും ഉറ്റമിത്രങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിൽ ഹൂസ്റ്റൺ മെമ്മോറിയൽ ഗാർഡൻസിലാണ് അന്ത്യവിശ്രമമൊരുക്കിയത്. ബോക്സിങ് താരം ഫ്ലോയ്ഡ് മേവെതറാണു സംസ്കാരച്ചടങ്ങിന്റെ ചെലവുകൾ വഹിച്ചത്.
സംസ്കാരചടങ്ങുകൾക്കായി ഫ്ലോയിഡിന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ട് ഹൂസ്റ്റണിലെത്തിച്ചിരുന്നു. സാമൂഹിക അകലം പാലിച്ച് ഒരു സമയം 15 പേരെ മാത്രമേ പള്ളിയിലേക്ക് കടത്തിവിട്ടുള്ളൂ. അകത്തു നിൽക്കാൻ അനുവദിച്ചതുമില്ല. എനിക്കു ശ്വാസം മുട്ടുന്നു എന്ന ഫ്ലോയിഡിന്റെ അവസാന വാക്കുകൾ കുറിച്ചുവച്ച ഷർട്ടുകളുമായാണ് കറുത്തവർഗക്കാർ ഏറെയും പള്ളിയിലെത്തിയത്. കറുത്തവർക്കും ജീവിക്കണം എന്നെഴുതിയ ഷർട്ടുകളും ധരിച്ചിരുന്നു പലരും. വലിയ സുരക്ഷാസന്നാഹങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരുന്നത്.
മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് ജോര്‍ജിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ഫ്ലോയിഡിന്റെ കൊലപാതകം അമേരിക്കയ്ക്ക് ഏറ്റ മുറിവാണെന്നും കാലങ്ങളോളം അതുണങ്ങില്ലെന്നും പറഞ്ഞ ബൈഡന് രാജ്യത്തെ പൌരസ്വാതന്ത്രങ്ങളും പൌരാവകാശങ്ങളുമാണ് ഹനിക്കപ്പെട്ടതെന്നും കൂട്ടിച്ചേര്‍ത്തു. അതിനിടെ ബലംപ്രയോഗിച്ചു കീഴ്പ്പെടുത്തി കഴുത്തുഞെരുക്കി ശ്വാസം മുട്ടിക്കുന്ന പൊലീസ് മുറ നിരോധിച്ചു മിനിയാപൊളിസിലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചു.