ജി.സി.സി ഉച്ചകോടിക്ക് സൗദിയിലെ അല്‍ ഉലയില്‍ തുടക്കമായി. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യം ലക്ഷ്യം വെച്ചുള്ള കരാര്‍ ഇന്ന് ഒപ്പുവെക്കുമെന്ന് സൗദി കിരീടാവകാശി. ഗള്‍ഫ് ജനതയുടെ പ്രത്യാശയാണ് കരാറിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും കിരീടവാകാശി പറഞ്ഞു.
അതേസമയം ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുക്കാനായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ അല്‍ഥാനി സൗദിയിലെത്തി. സൗദി കിരീടാവകാശി നേരിട്ടെത്തിയാണ് ഖത്തര്‍ അമീറിനെ സ്വീകരിച്ചത്. മൂന്നര വര്‍ഷത്തിന് ശേഷമാണ് ഖത്തര്‍ അമീര്‍ സൗദിയിലെത്തുന്നത്
കഴിഞ്ഞ ദിവസം നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഖത്തറും സൗദി അറേബ്യയും അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനമായത്.