നവംബർ ഒന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുളള ഉംറ തീർത്ഥാടകർക്കും സൗദിയിലെത്താം. ദിനം പ്രതി ഇരുപതിനായിരം തീർത്ഥാടകർക്ക് ഉംറ ചെയ്യുവാൻ അവസരം ലഭിക്കും. മക്ക ഗവർണ്ണറുടെ നേതൃത്വത്തിൽ നടന്ന എക്സികൂട്ടീവ് കമ്മറ്റി ഹറമിലെ ഒരുക്കങ്ങൾ വിലയിരുത്തി. ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനവും സന്ദർശനവും തിരിച്ച് കൊണ്ട് വരുന്നതോടൊപ്പം വിശ്വാസികൾക്ക് ഇരുഹറമുകളും പ്രാർത്ഥനക്കായി തുറന്ന് കൊടുക്കുകയും ചെയ്യും. ആദ്യ ഘട്ടത്തിൽ ഞായറാഴ്ച മുതൽ ദിനം പ്രതി 6000 ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ ചെയ്യുവാൻ മാത്രമായിരിക്കും അവസരം നൽകുക.
Related News
ഇന്ത്യ ലോകത്തിലെ നാലാമത്തെ സൈനിക ശക്തി; ഒന്നാമത് ചൈനയെന്ന് പഠനം
ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സൈനിക ശക്തിയായി ഇന്ത്യ. ഡിഫന്‍സ് വെബ്സൈറ്റായ മിലിട്ടറി ഡയറക്ടാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പട്ടികയില്‍ ഏറ്റവും വലിയ സൈനിക ശക്തിയുള്ള രാജ്യം ചൈനയാണ്. അമേരിക്ക രണ്ടാമതും റഷ്യ മൂന്നാം സ്ഥാനത്തുമാണ്. കടൽ യുദ്ധത്തിൽ ചൈനയും വ്യോമ യുദ്ധത്തിൽ അമേരിക്കയും കര യുദ്ധത്തിൽ റഷ്യയും തലപ്പത്താണെന്നാണ് പഠനം. സൈനിക ബജറ്റ്, സൈന്യത്തിന്റെ സജീവത, വായു-കര-നാവിക ന്യൂക്ലിയർ വിഭവ ശേഷി, ശരാശരി വേതനം എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ‘അൾട്ടിമേറ്റ് മിലിട്ടറി സ്ട്രെങ്ത് ഇൻഡക്സി’ലാണ് ഇന്ത്യൻ […]
ഉറുഗ്വെ മുൻ നായകൻ ഡിയെഗോ ഗോഡിൻ വിരമിച്ചു
ഉറുഗ്വെ മുൻ നായകൻ ഡിയെഗോ ഗോഡിൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു. അർജൻ്റൈൻ ക്ലബ് വെലെസ് സാർസ്ഫീൽഡ് താരമായ ഗോഡിൻ ലീഗിലെ അവസാന മത്സരം കളിച്ചതിനു ശേഷമാണ് കളി നിർത്തുകയാണെന്നറിയിച്ചത്. 37 വയസുകാരനായ താരം അത്ലറ്റിക്കോ മാഡ്രിഡിൻ്റെ ഇതിഹാസതാരമായിരുന്നു. 2003ൽ ഉറുഗ്വെ ക്ലബ് സിഎ സെറോയിലൂടെയാണ് താരത്തിന്റെ പ്രൊഫഷൺ ഫുട്ബോൾ കരിയറിന്റെ തുടക്കം. 2006 മുതൽ 2007 വരെ ഉറുഗ്വെ ക്ലബ് നാസിയോണലിൽ കളിച്ചു. 2007ൽ ലാ ലിഗ ക്ലബ് വിയ്യാറയലിലെത്തി. 2010ൽ അത്ലറ്റിക്കോ മാഡ്രിഡിൽ. ഒൻപത് സീസണുകളിൽ […]
ഖത്തറിന്റെ രണ്ടാം പട്ടികയിലും ഇന്ത്യയില്ല; ഖത്തറിലേക്കുള്ള സാധാരണ യാത്ര നീളും
ഖത്തറില്‍ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് വിവിധ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കാന്‍ ഖത്തര്‍ തീരുമാനിച്ചത് കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ കഴിയുന്ന വിദേശികള്‍ക്ക് തിരിച്ചുവരവ് സാധ്യമാക്കുന്നതിനായി ഖത്തര്‍ പുറത്തിറക്കുന്ന അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടികയിലും ഇന്ത്യയില്ല. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള സാധാരണ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് നീളാനാണ് സാധ്യത. ഖത്തറില്‍ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് വിവിധ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതല്‍ ഖത്തരി വിസയുള്ള […]