യു-എസ് കാനഡ അതിര്‍ത്തിയില്‍ മഞ്ഞിലകപ്പെട്ട് നാല് ഇന്ത്യക്കാര്‍ മരിച്ചു. കൈക്കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോഴാകാം അപകടം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാനഡയിലെ എമേഴ്സണിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുഎസിലേയും കാനഡയിലേയും ഇന്ത്യന്‍ സ്ഥാനപതിമാര്‍ക്ക് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Related News
സബ്സ്ക്രൈബർമാർ കുറഞ്ഞു; 7,000 പേരെ പിരിച്ചുവിട്ട് ഡിസ്നി
സബ്സ്ക്രൈബർമാർ കുറഞ്ഞതിന് പിന്നാലെ 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി. ഡിസ്നി തലപ്പത്ത് ബോബ് ഇഗർ തിരിച്ച് വന്നതിന് പിന്നാലെ എടുക്കുന്ന ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ് ഈ കൂട്ടപിരിച്ചുവിടൽ. ആദ്യമായാണ് ഡിസ്നിയുടെ സബ്സ്ക്രൈബർമാരുടെ എണ്ണം ഇത്രയധികം കുറയുന്നത്. മൂന്ന് മാസം മുൻപത്തെ കണക്ക് അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ കുറവാണ് സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 168.1 മില്യൺ ഉപഭോക്താക്കളാണ് നിലവിൽ ഡിസ്നിക്കുള്ളത്. 2021 ൽ പുറത്ത് വന്ന വാർഷിക റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമായി 1,90,000 പേരെയാണ് വിവിധ കമ്പനികൾ പിരിച്ചുവിട്ടിരിക്കുന്നത്. […]
അമേരിക്കയിൽ മൂന്ന് മസാജ് പാർലറുകളിൽ വെടിവയ്പ്; എട്ട് മരണം
അമേരിക്കയിലെ അറ്റ്ലാന്റയിൽ മൂന്ന് മസാജ് പാർലറുകളിൽ നടന്ന വെടിവയ്പിൽ എട്ട് മരണം. ആറ് ഏഷ്യൻ വനിതകൾ ഉൾപ്പെടെയാണ് വെടിവയ്പിൽ മരിച്ചത്. വെടിയുതിർത്തതെന്ന് കരുതുന്ന 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കു കിഴക്കൻ അത്ലാന്റയിലാണ് സംഭവം നടന്നത്. ഇവിടത്തെ മൂന്ന് മസാജ് പാർലറുകളിൽ അക്രമി വെടിയുതിർത്തുകയായിരുന്നു. മൂന്ന് സ്ഥലങ്ങളിലും ആക്രമണം നടത്തിയത് ഒരാൾ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 21കാരനായ റോബർട്ട് ആരോൺ ലോങിനെയാണ് പൊലീസ് […]
കോവിഡ് 19; മരണസംഖ്യ 4971 ആയി, ഇറ്റലിയില്‍ വൈറസ് ബാധ നിയന്ത്രണാതീതം
കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4971 ആയി. 125 രാജ്യങ്ങളിലായി 134558 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണ സംഖ്യ 1016 കടന്നു. രാജ്യത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ച് നിയന്ത്രണം അതീവ ശക്തമാക്കി. അതേസമയം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഭാര്യയും കോവിഡ് നിരീക്ഷണത്തിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനൊപ്പം ഭക്ഷണം […]