സൗദിയില്‍ നിന്നും നാളെ കരിപ്പൂരിലേക്ക് നടത്താനിരുന്ന വിമാന സര്‍വീസ് മറ്റന്നാളത്തേക്ക് മാറ്റി. മലപ്പുറം ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. സൗദിയില്‍ നിന്നും മടങ്ങുന്ന യാത്രക്കാര്‍ക്കുള്ള വിവരങ്ങളും ക്രമീകരണവും റിയാദ് എംബസി അംബാസിഡര്‍ ഡോ. ഔസാഫ് സഈദ് ഇന്ത്യന്‍ സമയം 4.30ന് വിശദീകരിക്കും. വാര്‍ത്താ സമ്മേളനത്തിലാണ് ക്രമീകരണങ്ങളും പുതിയ വിവരങ്ങളും അറിയിക്കുക
Related News
വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ; ഗസ്സയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 42 പേർ, ആകെ മരണം 192 ആയി
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് കുട്ടികൾ ഉൾപ്പെടെ 42 പേർ. ഗസ്സയുടെ വിവിധ ഭാഗങ്ങളിലായി ഇരുനൂറിലേറെ കേന്ദ്രങ്ങളിൽ നടന്ന വ്യോമാക്രമണത്തിൽ നിരവധി കെട്ടിടങ്ങളും വസതികളും തകർന്നു. ഒരാഴ്ച പിന്നിട്ട ആക്രമണത്തിൽ 58 കുട്ടികൾ ഉൾപ്പെടെ 192 പേരാണ് ആകെ കൊല്ലപ്പെട്ടത്. ഹമാസിന്റെ തിരിച്ചടിയിൽ 10 പേർ മരിച്ചതായി ഇസ്രായേൽ വ്യക്തമാക്കി. അന്തർദേശീയ സമ്മർദം ശക്തമാണെങ്കിലും ഗസ്സക്കു മേലുള്ള ആക്രമണം തുടരുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നതായാണ് ഗസ്സയിയിൽ നിന്നുള്ള […]
രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സുഡാനില്‍ മധ്യസ്ഥ ചര്‍ച്ച പുനരാരംഭിച്ചു
രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സുഡാനില്‍ മധ്യസ്ഥ ചര്‍ച്ച പുനരാരംഭിച്ചു. എത്യോപ്യന്‍ പ്രസിഡന്റ് അബീ അഹമ്മദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച ആരംഭിച്ച ചര്‍ച്ച ഇടക്ക് വഴിമുട്ടിയിരുന്നു. പ്രമുഖ പ്രതിപക്ഷ നേതാക്കളെ സൈനിക ഭരണകൂടം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് പ്രതിപക്ഷം നിയമലംഘന സമരം തുടങ്ങിയിരുന്നു. ഇന്നലെ എത്യോപ്യന്‍ പ്രസിഡന്റ് അബീ അഹമ്മദിന്റെ പ്രതിനിധി മഹ്മൂദ് ദരീരിന്റെ നേതൃത്വത്തില്‍ ചര്‍ച്ച പുനരാരംഭിച്ചു. നിയമലംഘന സമരം അവസാനിപ്പിക്കാന്‍ തയ്യാറണെന്ന് സമര സംഘടനകള്‍ അറിയിച്ചു.തടവിലാക്കിയ പ്രതിപക്ഷ നേതാക്കളെ വിട്ടയക്കാന്‍ സൈനിക ഭരണകൂടവും തയ്യാറായിട്ടുണ്ട്.
ഓടുന്ന വണ്ടിയിൽ ഡ്രൈവർമാർക്ക് ഗെയിം കളിക്കാൻ സൗകര്യം; ടെസ്ലക്കെതിരെ പ്രതിഷേധം
ഓടുന്ന വാഹനത്തിൽ ഡ്രൈവർമാർക്ക് ഗെയിം കളിക്കാനുള്ള സൗകര്യവുമായി പ്രമുഖ വാഹനനിർമാതാക്കളായ ടെസ്ല. അമേരിക്കയിൽ ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിൻസ് പാറ്റൺ എന്ന 59കാരനായ മാധ്യമപ്രവർത്തകൻ ടെസ്ലക്കെതിരെ പരാതി നൽകി. ഇത് കാരണം ആരെങ്കിലുമൊക്കെ കൊല്ലപ്പെടുമെന്നാണ് വിൻസ് പറയുന്നത്. മുൻ സീറ്റിൽ ലൈവ് വിഡിയോയും വെബ് ബ്രൗസിങും ഗെയിമിങുമെല്ലാം നിർത്തലാക്കണമെന്നും ഇയാൾ പരാതിയിൽ പറയുന്നു.