കോവിഡ് പ്രതിസന്ധിയുടെ പശ്ചാതലത്തിലാണ് നടപടി
കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാതലത്തിലാണ് നടപടി. ജൂലൈ മുതല്‍ രാജ്യത്ത് നിലവിലുള്ള മൂല്യ വര്‍ധിത നികുതി പതിനഞ്ച് ശതമാനമായി ഉയര്‍ത്തുമെന്ന് ധനകാര്യ മന്ത്രി പ്രഫസര്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആനെ ഉദ്ദരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ അഞ്ച് ശതമാനമാണ് രാജ്യത്തെ മൂല്യ വര്‍ധിത നികുതി. ഇതിന് പുറമേ മറ്റ് സാമ്പത്തിക നിയന്ത്രണങ്ങള്‍ കൂടി ഏര്‍പ്പെടുത്താനും പദ്ധതിയുള്ളതായും സൂചനയുണ്ട്.