International

കോവിഡ് മരണം; അമേരിക്കന്‍ പതാക മൂന്ന് ദിവസം പകുതി താഴ്ത്തിക്കെട്ടുമെന്ന് ട്രംപ്

സേവനത്തിനിടെ മരിച്ചവരെ അനുസ്മരിക്കുന്ന യു.എസ് സ്മരണ ദിനാചരണം തിങ്കളാഴ്ചയാണ്

അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ കൂടിയ സാഹചര്യത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി അമേരിക്കന്‍ പതാകം മൂന്ന് ദിവസം പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസി‍ഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറസ് ബാധിതരായി മരിച്ചവരോടുള്ള സ്മരണക്കായി അടുത്ത മൂന്ന് ദിവസം എല്ലാ ഫെഡറല്‍ കെട്ടിടങ്ങളിലെയും ദേശീയ സ്മാരകങ്ങളിലെയും പതാകകള്‍ പകുതി താഴ്ത്തുമെന്ന് ട്രംപ് പറഞ്ഞു.

രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈന്യത്തിലെ പുരുഷന്മാരെയും സ്ത്രീകളെയും ബഹുമാനിക്കുന്നതിനായിട്ടായിരിക്കും തിങ്കളാഴ്ച പതാകകള്‍ പകുതി താഴ്ത്തിക്കെട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവനത്തിനിടെ മരിച്ചവരെ അനുസ്മരിക്കുന്ന യു.എസ് സ്മരണ ദിനാചരണം തിങ്കളാഴ്ചയാണ്.

കോവിഡിന് തടയിടാനാവാതെ വലയുകയാണ് അമേരിക്ക. രോഗികള്‍ക്കൊപ്പം കോവിഡ് മരണങ്ങളും കൂടുകയാണ്. 95,000 പേരാണ് അമേരിക്കയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.