പരീക്ഷണം നടത്തിയവരില്‍ ഒരാള്‍ക്ക് വിപരീത ഫലം കാണിച്ച സാഹചര്യത്തിലാണ് ഓക്സ്ഫഡ് സര്‍വകലാശാല പരീക്ഷണം നിര്‍ത്തിവെച്ചത്
ഓക്സ്ഫഡ് സര്‍വകലാശാല കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. പരീക്ഷണം നടത്തിയവരില്‍ ഒരാള്‍ക്ക് വിപരീത ഫലം കാണിച്ച സാഹചര്യത്തിലാണ് പരീക്ഷണം നിര്‍ത്തിവെച്ചത്. മരുന്ന് കുത്തിവെച്ച ഒരു സന്നദ്ധ പ്രവർത്തകനാണ് വിപരീത ഫലം കാണിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരുന്നിന്‍റെ പാര്‍ശ്വഫലമാണ് ഇപ്പോള്‍ പുറത്തു കാണിക്കുന്നതെന്ന സംശയത്തിലാണ് ശാസ്ത്രലോകം. എന്നാല്‍ കേസിന്‍റെ സ്വഭാവവും എപ്പോള്‍ സംഭവിച്ചുവെന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല.
ജൂലൈ 20നാണ് ഓക്സ്ഫഡ് ആദ്യം കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. ഈ വർഷം അവസാനത്തോടു കൂടിയോ ജനുവരി ആദ്യത്തിലോ വാക്സിൻ വിപണിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വാക്സിൻ പ്രതീക്ഷകൾക്കേറ്റ താൽക്കാലിക തിരിച്ചടിയായാണ് ശാസ്ത്ര ലോകം ഇതിനെ വിലയിരുത്തുന്നത്.