ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തഞ്ചായി. 830 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മരണ സംഖ്യ വര്‍ധിക്കാനാണ് സാധ്യത.
കൊറോണ വൈറസ് ബാധ പടര്‍ന്നതിന് പിന്നാലെ ലോകം മുഴുവന്‍ ജാഗ്രതയിലാണ്. അതിനിടെയാണ് ചൈനയില്‍ വൈറസ് ബാധയേറ്റവരുടെ മരണം കൂടുന്നത്. ഇതുവരെ മരിച്ചവരുടെ എണ്ണം 25 ആയി. കൂടുതല്‍ മരണങ്ങളും ഹുബെയ് പ്രവിശ്യയലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 830 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെ നിരീക്ഷിക്കുന്നത് തുടരുകയാണ്.
വുഹാന്‍ ഉള്‍പ്പെടെയുള്ള വിവിധയിടങ്ങളില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസ് വ്യാപനം തടയാനാണ് നിയന്ത്രണങ്ങള്‍. അതേസമയം വൈറസ് വ്യാപനം ഭീതിയോടെയാണ് ആരോഗ്യ മേഖല കാണുന്നത്. കൊറോണ ബാധക്ക് മരുന്നില്ല എന്നതാണ് രോഗത്തെ കുറിച്ചുള്ള ഭീതി ഉയരാനുള്ള മറ്റൊരു കാരണം. രോഗ പ്രതിരോധ ശേഷി കൂടുതല്‍ ഉള്ളവര്‍ക്ക് മാത്രമേ അതിജീവിക്കാന്‍ കഴിയൂ എന്ന് നേരത്തെ ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലും പരിശോധനകളും ശക്തമാണ്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകള്‍ പുരോഗമിക്കുന്നത്.