ഇക്കാര്യത്തിൽ ആശയവിനിമയം നടത്താനാണ് തീരുമാനം. പശ്ചിമേഷ്യയിൽ സമാധാനം നിലനിൽക്കേണ്ടത് ലോകത്തിന്റെ സുരക്ഷക്ക് തന്നെ ആവശ്യമാണ്. അതുകൊണ്ടു തന്നെ രണ്ട് വ്യത്യസ്ത സ്വതന്ത്ര രാജ്യങ്ങൾ യഥാർഥ്യമാകണം എന്നുതന്നെയാണ് യു.എൻ അഭിലഷിക്കുന്നത്. എല്ലാ നിലക്കും ഇത് സാധ്യമാകും എന്നു തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീൻ ജനതയെ മുഖ്യധാരയിലേക്ക് കൊണ്ടു വരാതെ പ്രശ്നപരിഹാരം സാധ്യമാകില്ല. ഫലസ്തീനിലും ഇസ്രായേലിലും നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് നല്ല സൂചനയാണ്. യാഥാർഥ്യബോധത്തോടെ സമാധാന പദ്ധതിയുമായി സഹകരിക്കാൻ ഇരുപക്ഷത്തിനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എൻ സെക്രട്ടറി ജനറൽ കൂട്ടിച്ചേർത്തു.