സെപ്തംബറിൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി 14 സർവീസുകളാണ് മസ്കത്തിലേക്ക് ഉള്ളത്
ലോക്ഡൗണിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി എയർഇന്ത്യ എക്സ്പ്രസ്. വന്ദേഭാരത് മിഷന്‍റെ ഭാഗമായി വരുന്ന വിമാനങ്ങളിൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചവർക്ക് മസ്കത്തിലേക്ക് ടിക്കറ്റുകളെടുക്കാം.
സെപ്തംബറിൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി 14 സർവീസുകളാണ് മസ്കത്തിലേക്ക് ഉള്ളത്. കൊച്ചിയിൽ നിന്ന് 83 റിയാലും കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത് നിന്നും 85 റിയാൽ വീതമാണ് മസ്കത്തിലേക്കുള്ള ടിക്കറ്റ് നിരക്ക്. 180 ദിവസത്തിലധികമായി നാട്ടിൽ കുടുങ്ങികിടക്കുന്നവർക്ക് മടങ്ങണമെങ്കിൽ സ്പോൺസറിന്‍റെ എൻ.ഒ.സി ഉണ്ടാകണം. സ്പോൺസറുടെ അല്ലെങ്കിൽ കമ്പനിയുടെ ചുമതലപ്പെട്ടയാളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സനദ് ഓഫീസുകൾ വഴി എളുപ്പത്തിൽ ഈ നടപടിക്രമം പൂർത്തിയാക്കാം. നിലവിൽ നാട്ടിൽ നിന്ന് മടങ്ങിവരുന്നവർക്കായി സംഘടനകളും ട്രാവൽ ഏജൻസികളുമടക്കം ചാർട്ടേഡ് വിമാന സർവീസുകൾ നടത്തുന്നുണ്ട്.